- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം ഉഗ്രസ്ഫോടനം; എൺപതോളം മരണമെന്ന് റിപ്പോർട്ടുകൾ; 2017ലുണ്ടായ ഏറ്റവും വലിയ ആക്രമണം; കനത്ത നാശനഷ്ടങ്ങളെന്നു സംശയം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് വ്യക്തമാക്കി സുഷമാ സ്വരാജ്
കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപം ഉഗ്രസ്ഫോടനം. രാവിലെ ഒമ്പതരയോടെയാണു സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക സൂചനകൾ. എൺപതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സ്ഫോടനം നടന്നതിന് അടുത്താണ്. ഒമ്പതുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 350 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജർമ്മൻ എംബസിക്ക് തൊട്ടടുത്താണ് സ്‌ഫോടനം ഉണ്ടായത്. ഇന്ത്യൻ എംബസിയും ഇതിനടുത്താണ്. ഇന്ത്യൻ എംബസി കെട്ടിടത്തിൽ നിന്ന് 125 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഇന്ത്യൻ എംബസിക്കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർന്നു. അതേസമയം, ഇന്ത്യൻ എംബസിയെ ആണോ അക്രമം നടത്തിയ ചാവേർ ലക്ഷ്യമിട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എംബസിയിലെ ഉദ്യോഗസ്ഥരും ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വലിയതോതിൽ നാശനഷ്ടങ്ങളുണ്ടാ
കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപം ഉഗ്രസ്ഫോടനം. രാവിലെ ഒമ്പതരയോടെയാണു സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക സൂചനകൾ.
എൺപതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അഫ്ഗാൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും സ്ഫോടനം നടന്നതിന് അടുത്താണ്. ഒമ്പതുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 350 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജർമ്മൻ എംബസിക്ക് തൊട്ടടുത്താണ് സ്‌ഫോടനം ഉണ്ടായത്.
ഇന്ത്യൻ എംബസിയും ഇതിനടുത്താണ്. ഇന്ത്യൻ എംബസി കെട്ടിടത്തിൽ നിന്ന് 125 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഇന്ത്യൻ എംബസിക്കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർന്നു. അതേസമയം, ഇന്ത്യൻ എംബസിയെ ആണോ അക്രമം നടത്തിയ ചാവേർ ലക്ഷ്യമിട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഒരു കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. എംബസിയിലെ ഉദ്യോഗസ്ഥരും ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായതായാണു റിപ്പോർട്ട്. സ്ഫോടനത്തെത്തുടർന്നു പ്രദേശമാകെ കറുത്ത പുക നിറഞ്ഞതായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന തൽസമയ ദൃശ്യങ്ങളും ചിത്രങ്ങളും വ്യക്തമാക്കുന്നു. സ്‌ഫോടനം നടന്നതിന് സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും പാടെ തകർന്നു. യുദ്ധഭൂമിക്ക് സമാനമായ രീതിയിലാണ് സ്‌ഫോടനം നടന്ന സ്ഥലമെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.
അടുത്തിടെ നിരവധി ചെറിയ ആക്രമണങ്ങൾ നടന്നിരുന്നു. ഈ വർഷം കാബുളിലുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിത്. ഈ മാസം ആദ്യം യുഎസ് എംബസിക്കു സമീപം സഞ്ചരിക്കുകയായിരുന്ന നാറ്റോ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ എട്ടു തദ്ദേശീയർ കൊല്ലപ്പെട്ടിരുന്നു.