- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ദിനാഘോഷം; വിമാനടിക്കറ്റിൽ വൻ നിരക്കിളവുമായി വിമാനക്കമ്പനികൾ; 47 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഒമാൻ എയർ
മസ്‌ക്കറ്റ്: നാല്പത്തേഴാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് ടിക്കറ്റിൽ വൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് വിമാനകമ്പനികൾ. ഒമാൻ എയർ, എമിറേറ്റ്‌സ് എന്നിവ നിലവിൽ ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നവംബർ 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക. നവംബർ 21 മുതൽ 2018 മാർച്ച് 31 വരെയുള്ള ദിവസങ്ങളിലെ ഇക്കോണമി, ബിസിനസ് ക്ലാസ് യാത്രക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌ക്കറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവുള്ളത്. രാജ്യത്തു നിന്നുള്ള റിട്ടേൺ യാത്രകൾക്കു മാത്രമാണ് ഒമാൻ എയർ നിരക്ക് ഇളവ് നൽകിയിട്ടുള്ളത്. അതേസമയം കോഴിക്കോട്, മനില, ദോഹ, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ എയർ അതിന്റെ യാത്രക്കാർക്ക് 47 ശതമാനം വരെ നിരക്കിളവ് നൽകുന്നത്.
മസ്‌ക്കറ്റ്: നാല്പത്തേഴാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് ടിക്കറ്റിൽ വൻ നിരക്കിളവുകൾ പ്രഖ്യാപിച്ച് വിമാനകമ്പനികൾ. ഒമാൻ എയർ, എമിറേറ്റ്‌സ് എന്നിവ നിലവിൽ ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നവംബർ 18 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ആനുകൂല്യം ലഭിക്കുക. നവംബർ 21 മുതൽ 2018 മാർച്ച് 31 വരെയുള്ള ദിവസങ്ങളിലെ ഇക്കോണമി, ബിസിനസ് ക്ലാസ് യാത്രക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്‌ക്കറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാണ് നിരക്ക് ഇളവുള്ളത്. രാജ്യത്തു നിന്നുള്ള റിട്ടേൺ യാത്രകൾക്കു മാത്രമാണ് ഒമാൻ എയർ നിരക്ക് ഇളവ് നൽകിയിട്ടുള്ളത്. അതേസമയം കോഴിക്കോട്, മനില, ദോഹ, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്.
ഒമാൻ എയർ അതിന്റെ യാത്രക്കാർക്ക് 47 ശതമാനം വരെ നിരക്കിളവ് നൽകുന്നത്.