- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണനിലവാരത്തിൽ വീഴ്ച പറ്റി; തെരഞ്ഞെടുക്കപ്പെട്ട ബാച്ചുകളിലുള്ള ഹഗ്ഗീസ് ഡയപ്പറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു
മസ്‌ക്കറ്റ്: ഗുണനിലവാരത്തിൽ വീഴ്ച ഉണ്ടായതിനെ തുടർന്ന് പ്രത്യേക ബാച്ചുകളിലുള്ള ഹഗ്ഗീസ് ഡയപ്പറുകൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചു. ഡയപ്പറുകൾ നിർമ്മിക്കവേ ഉപയോഗിക്കുന്ന പശയുടെ ഗുണനിലവാരം കുറഞ്ഞുപോയതിനെ തുടർന്നാണ് ഡയപ്പറുകൾ തിരിച്ചുവിളിക്കുന്നത്. ചൂടു കൂടുമ്പോൾ ഡയപ്പറുകൾ പായ്ക്കറ്റിനുള്ളിൽ വച്ചു തന്നെ പരസ്പരം ഒട്ടിപ്പിടിക്കുന്നതിന് ഇതു കാരണമാകുന്നു. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡയപ്പറുകൾ തിരിച്ചുവിളിക്കുന്നത്. പ്രൊഡക്ഷൻ കോഡ് CZ 09 (LOT CZ16223091232 162) എന്ന ബാച്ചിൽ പെട്ട ഡയപ്പറുകളാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നത്. നിർമ്മാണ ഘട്ടത്തിലും മറ്റും ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കമ്പനി വിട്ടുവീഴ്ച ചെയ്യാറില്ലെന്നും അതിന്റെ ഭാഗമായാണ് ഉത്പന്നം തിരിച്ചുവിളിക്കുന്നതെന്നും വക്താവ് വെളിപ്പെടുത്തി.
മസ്‌ക്കറ്റ്: ഗുണനിലവാരത്തിൽ വീഴ്ച ഉണ്ടായതിനെ തുടർന്ന് പ്രത്യേക ബാച്ചുകളിലുള്ള ഹഗ്ഗീസ് ഡയപ്പറുകൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചു. ഡയപ്പറുകൾ നിർമ്മിക്കവേ ഉപയോഗിക്കുന്ന പശയുടെ ഗുണനിലവാരം കുറഞ്ഞുപോയതിനെ തുടർന്നാണ് ഡയപ്പറുകൾ തിരിച്ചുവിളിക്കുന്നത്. ചൂടു കൂടുമ്പോൾ ഡയപ്പറുകൾ പായ്ക്കറ്റിനുള്ളിൽ വച്ചു തന്നെ പരസ്പരം ഒട്ടിപ്പിടിക്കുന്നതിന് ഇതു കാരണമാകുന്നു.
അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഡയപ്പറുകൾ തിരിച്ചുവിളിക്കുന്നത്. പ്രൊഡക്ഷൻ കോഡ് CZ 09 (LOT CZ16223091232 162) എന്ന ബാച്ചിൽ പെട്ട ഡയപ്പറുകളാണ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നത്. നിർമ്മാണ ഘട്ടത്തിലും മറ്റും ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ കമ്പനി വിട്ടുവീഴ്ച ചെയ്യാറില്ലെന്നും അതിന്റെ ഭാഗമായാണ് ഉത്പന്നം തിരിച്ചുവിളിക്കുന്നതെന്നും വക്താവ് വെളിപ്പെടുത്തി.
Next Story