- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹള്ളിലെ ചുവന്ന തെരുവിൽ മാത്രം നാൽപതോളം വേശ്യകൾ; പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ തൊഴിലിൽ തിരിച്ച് കയറിയവർ വരെ; വികസനത്തിന്റെ പേരിൽ വീമ്പ് പറയുന്ന ബ്രിട്ടനിലെ സ്ത്രീകളുടെ സ്ഥിതി ദയനീയം
ലണ്ടൻ: മുംബൈ അടക്കമുള്ള നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരിൽ ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമർശിക്കാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി ഇതിലും അബദ്ധമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഇവിടെ നാൽപതോളം വേശ്യകളാണുള്ളത്. ഇവരിൽ പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ തൊഴിലിൽ തിരിച്ച് കയറിയവർ വരെ ധാരാളമുണ്ട്. വികസനത്തിന്റെ പേരിൽ വീമ്പ് പറയുന്ന ബ്രിട്ടനിലെ സ്ത്രീകളുടെ സ്ഥിതി ദയനീയമാണെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്റെ തൊഴിലിലേക്ക് തിരിച്ച് കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് ഇവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസറാണ്. ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ൽ പരം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഹുള്ളിലെ ഹെസിൽ റോഡിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ലൈംഗിക തൊഴിലാളികളെ സഹായിക്കുന്ന ജാക്വി ഫെയർബാങ്ക്സ്
ലണ്ടൻ: മുംബൈ അടക്കമുള്ള നഗരങ്ങളിലെ ചുവന്ന തെരുവുകളുടെ പേരിൽ ബ്രിട്ടൻ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ തക്കം കിട്ടുമ്പോഴൊക്കെ ഇന്ത്യയെ വിമർശിക്കാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ഹുള്ളിലെ ചുവന്ന തെരുവിലെ സ്ഥിതി ഇതിലും അബദ്ധമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഇവിടെ നാൽപതോളം വേശ്യകളാണുള്ളത്. ഇവരിൽ പ്രസവം കഴിഞ്ഞ് അര മണിക്കൂറിനുള്ളിൽ തൊഴിലിൽ തിരിച്ച് കയറിയവർ വരെ ധാരാളമുണ്ട്. വികസനത്തിന്റെ പേരിൽ വീമ്പ് പറയുന്ന ബ്രിട്ടനിലെ സ്ത്രീകളുടെ സ്ഥിതി ദയനീയമാണെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഹുള്ളിലെ ചുവന്ന തെരുവിലുള്ള ഒരു സ്ത്രീ പ്രസവത്തിന് ശേഷം വെറും 30 മിനുറ്റ് കഴിഞ്ഞ് തന്റെ തൊഴിലിലേക്ക് തിരിച്ച് കയറിയെന്ന ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത് ഇവിടുത്തെ ഒരു പൊലീസ് കമ്മ്യൂണിറ്റി സപ്പോർട്ട് ഓഫീസറാണ്. ഇവിടെ വിവിധ സമയങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന 40ൽ പരം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഹുള്ളിലെ ഹെസിൽ റോഡിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ലൈംഗിക തൊഴിലാളികളെ സഹായിക്കുന്ന ജാക്വി ഫെയർബാങ്ക്സ് വെളിപ്പെടുത്തുന്നത്. ശാരീരികമായും ലൈംഗികമായും ഉപദ്രവിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമാണ്. ഇവരിൽ നിരവധി പേർ വീടില്ലാത്തവരും തെരുവിലെ വിവിധ ഇടങ്ങളിൽ കഴിയുന്നവരുമാണ്.
ഇവരിൽ മിക്കവർക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യാപകമായി കണ്ട് വരുന്നുണ്ട്. കൂടാതെ മനുഷ്യക്കടത്ത് പ്രശ്നങ്ങളും കൂട്ടിക്കൊടുപ്പുകാർ, ബോയ്ഫ്രണ്ട്സ്, തുടങ്ങിയവരാൽ ബലാൽക്കാരം ചെയ്യപ്പെടുന്ന പ്രശ്നലൈംഗിക തൊഴിലാളികൾ അവരുടെ പ്രശ്നങ്ങൾ തങ്ങളോട് പങ്ക് വയ്ക്കാൻ വരുന്നില്ലെന്നും അവർക്ക് സ്വയം മതിപ്പ് വളരെ കുറവാണെന്നും ഈ ഓഫീസർ എടുത്ത് കാട്ടുന്നു. ഇടപാടുകാർ തങ്ങളിൽ ആകൃഷ്ടരാകുന്നത് മാത്രമാണ് അൽപനേരത്തേക്കെങ്കിലും അവർ ആസ്വദിക്കുന്നതെന്നും ഫെയർബാങ്ക്സ് വെളിപ്പെടുത്തുന്നു.
20കളിലും 30കളിലുമുള്ള സ്ത്രീകളാണ് ഇവിടെ ലൈംഗിക തൊഴിലാളികളായിട്ടുള്ളത്. രണ്ട് പേർ 60ഓളം വയസുള്ളവരുമാണ്. 17ഉം 18ഉം വയസുള്ള പുരുഷന്മാർ മുതൽ 80കാർ വരെ ഇവരെ തേടിയെത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.വിവിധ പശ്ചാത്തലങ്ങളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നുമെത്തിയ ലൈംഗിക തൊഴിലാളികളാണ് ഹുള്ളിലുള്ളത്. പലരും മറ്റ് തൊഴിലുകൾ ലഭിക്കാത്തതിനെ തുടർന്നാണ് ഈ മേഖലയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഇവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പൊലീസ് ലൈറ്റ് ഹൗസ്, ദി വൈൻയാർഡ്, ഹംബർ കെയർ, തുടങ്ങിയ മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ജാക്വി ഫെയർബാങ്ക്സ് വെളിപ്പെടുത്തുന്നു. എന്നാൽ ഭൂരിഭാഗം പേർക്കും ലൈംഗിക തൊഴിലാളികളോട് അനുകമ്പയില്ലാത്തത് അനീതികരമാണെന്നും അവർ മുന്നറിയിപ്പേകുന്നു.
വേശ്യാവൃത്തിയും അവരെ തേടിയെത്തുന്നതും നിയമവിരുദ്ധമാക്കുന്ന ഉത്തരവ് 2014ലെ നിർണായകമായ ഉത്തരവിലെ സെക്ഷൻ 222 പുറത്തിറക്കിയിരുന്നു. ഇതിലേർപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ട്. വേശ്യകളെ തേടി എത്തുന്ന ഇടപാടുകാരെ അറസ്റ്റ് ചെയ്യാൻ മഫ്ടിയിൽ പൊലീസുകാരെ നിയോഗിക്കാനും ഈ നിയമം നിർദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വേശ്യകളെ തേടിയെത്തിയ 26 പേരെ ഇവിടെ പൊലീസ് പിടികൂടിയിരുന്നു. ഇവർക്ക് 16 സെക്ഷൻ 222 ഓർഡർ നൽകിയിരുന്നു. കൂടാതെ 12 മറ്റ് മുന്നറിയിപ്പുകളും ഇവർക്ക് നൽകിയിട്ടുണ്ട്. ഇത്തരക്കാരെ കോടതികളിലേക്ക് അയക്കുന്നതിന് പകരം ബോധവൽക്കരണ കോഴ്സുകളിലേക്ക് അയക്കുന്നതിനുള്ള ദീർഘകാല പദ്ധതിയും പരിഗണനയിലുണ്ട്.