- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബുൾ: അഫ്ഗാൻ ഇന്റലിജന്റ്‌സ് ഏജൻസിക്കു സമീപമുണ്ടായ ചാവേറാക്രമണത്തിൽ ആറു മരണം. കാറിൽ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മൂന്നു പേർക്ക് പരുക്കേറ്റു. അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആറു പേരുടെ ജീവനെടുത്ത ചാവേറാക്രമണം സംഭവിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഏജൻസിയിൽ നിന്ന് വരികയായിരുന്ന തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മേയിൽ 150 പേരുടെ ജീവനെടുത്ത ട്രക്ക് ബോംബാക്രമണത്തെതുടർന്ന് നഗരത്തിലെ സുരക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ മണിക്കൂറുകൾ നീണ്ട വെടിവെപ്പിനൊടുവിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
കാബുൾ: അഫ്ഗാൻ ഇന്റലിജന്റ്‌സ് ഏജൻസിക്കു സമീപമുണ്ടായ ചാവേറാക്രമണത്തിൽ ആറു മരണം. കാറിൽ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മൂന്നു പേർക്ക് പരുക്കേറ്റു. അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആറു പേരുടെ ജീവനെടുത്ത ചാവേറാക്രമണം സംഭവിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഏജൻസിയിൽ നിന്ന് വരികയായിരുന്ന തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ മേയിൽ 150 പേരുടെ ജീവനെടുത്ത ട്രക്ക് ബോംബാക്രമണത്തെതുടർന്ന് നഗരത്തിലെ സുരക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ മണിക്കൂറുകൾ നീണ്ട വെടിവെപ്പിനൊടുവിലാണ് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
Next Story