- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്സികോയിലെ വാരാക്രൂസ് ഉൾക്കടൽ തിരത്ത് നിന്ന് കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികൾ; സമീപത്ത് നിന്ന് 144 തിരിച്ചറിയൽ കാർഡും കണ്ടെത്തി; കൂട്ടഹത്യയെന്ന് നിഗമനം; വിവരങ്ങൾ അതീവ രഹസ്യമാക്കി അന്വേഷണ ഏജൻസിയും
മെക്സിക്കോ സിറ്റി: വരാക്രൂസ് ഉൾക്കടൽ തീരത്ത് 166 മനുഷ്യതലയോട്ടികൾ കണ്ടെത്തി. കൂട്ടഹത്യയാണ് ഇവയെന്നാണ് വിദഗ്ധ നിഗമനം. തലയോട്ടികൾക്കൊപ്പം 144 തിരിച്ചറിയൽ കാർഡുകളും സമീപപ്രദേശത്ത് നിന്ന് വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇവ കണ്ടെത്തിയ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. വസ്ത്രങ്ങളുൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങൾ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മെക്സിക്കോയിൽ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്. മയക്കുമരുന്നു റാക്കറ്റുകൾക്കിടയിലുള്ള പോരാ
മെക്സിക്കോ സിറ്റി: വരാക്രൂസ് ഉൾക്കടൽ തീരത്ത് 166 മനുഷ്യതലയോട്ടികൾ കണ്ടെത്തി. കൂട്ടഹത്യയാണ് ഇവയെന്നാണ് വിദഗ്ധ നിഗമനം. തലയോട്ടികൾക്കൊപ്പം 144 തിരിച്ചറിയൽ കാർഡുകളും സമീപപ്രദേശത്ത് നിന്ന് വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇവ കണ്ടെത്തിയ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
വസ്ത്രങ്ങളുൾപ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട. പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങൾ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്.
കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മെക്സിക്കോയിൽ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്. മയക്കുമരുന്നു റാക്കറ്റുകൾക്കിടയിലുള്ള പോരാട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടേയും പ്രധാന വേദിയായിരുന്നു വെരാക്രൂസ്.