- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലൻപിള്ളയുടെ ചതിയിൽ വിമാനം കയറി; അറബി ഫ്രിഡ്ജിനുള്ളിൽ അടച്ച് കൊല്ലാൻ ശ്രമിച്ചെന്ന മനസ്സിലായതോടെ ഇമാന്റെ മനസ് അലിഞ്ഞു. വീട്ടിലേക്ക് വിളിക്കാനും അനുവദിച്ചു; മക്കളുടെ വേദന കേട്ടവരും കണ്ടവരും താങ്ങും തണലുമായി; സുമനസ്സുകൾക്ക് നന്ദി പറഞ്ഞ് കൊടുമണ്ണിലെ വീട്ടിൽ മണി വീണ്ടുമെത്തുന്നത് ഇങ്ങനെ
പത്തനംതിട്ട: മനുഷ്യക്കടത്ത് മാഫിയ പത്തനംതിട്ട ജില്ലയിലും പിടിമുറുക്കുന്നു. പട്ടിണിയിലും ജീവിത പ്രാരബ്ധങ്ങളിലും കഴിഞ്ഞു വന്ന വീട്ടമ്മയെ മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തി. കുവൈറ്റിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, ഇങ്ങനെ ഒരാൾ അവിടില്ലെന്ന് ഇന്ത്യൻ എംബസിയും വ്യക്തമാക്കിയതോടെ ഏവരും ഭയന്നു. ഈ ആശങ്കയ്ക്കും കാത്തിരിപ്പിനും വിരാമമാവുകയാണ്. കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണി(40) ഇന്ന് നാട്ടിലെത്തും. പ്രവാസി മലയാളി ഫെഡറേഷൻ അസോസിയേഷന്റെയും ഇലന്തൂർ സ്വദേശിനി മഞ്ജു വിനോദ് നേതൃത്വം നൽകുന്ന സ്നേഹക്കൂട് എന്ന സംഘടനയുടെയും നിരന്തരപ്രയത്നമാണ് മണിയെ നാട്ടിൽ തിരിച്ചെത്തിക്കുന്നത്. എംബസിയുടെ സഹായത്തോടെ മുംബൈയിലെത്തിയ മണിയെ കോഴിക്കോട് സ്വദേശിയായ സലാം എന്ന യുവാവ് മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ യാത്രയാക്കി. ബസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തനംതിട്ടയിലെത്തും. ഈശ്വരനാണ് തനിക്ക് ഇതിന് അവസരം ഒരുക്കിയതെന്ന് മഞ്ജു വിനോദിന് അയച്ച സന്ദേശത്തിൽ മണി പറഞ്ഞു. അമ്മ തിരി
പത്തനംതിട്ട: മനുഷ്യക്കടത്ത് മാഫിയ പത്തനംതിട്ട ജില്ലയിലും പിടിമുറുക്കുന്നു. പട്ടിണിയിലും ജീവിത പ്രാരബ്ധങ്ങളിലും കഴിഞ്ഞു വന്ന വീട്ടമ്മയെ മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തി. കുവൈറ്റിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, ഇങ്ങനെ ഒരാൾ അവിടില്ലെന്ന് ഇന്ത്യൻ എംബസിയും വ്യക്തമാക്കിയതോടെ ഏവരും ഭയന്നു. ഈ ആശങ്കയ്ക്കും കാത്തിരിപ്പിനും വിരാമമാവുകയാണ്. കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണി(40) ഇന്ന് നാട്ടിലെത്തും.
പ്രവാസി മലയാളി ഫെഡറേഷൻ അസോസിയേഷന്റെയും ഇലന്തൂർ സ്വദേശിനി മഞ്ജു വിനോദ് നേതൃത്വം നൽകുന്ന സ്നേഹക്കൂട് എന്ന സംഘടനയുടെയും നിരന്തരപ്രയത്നമാണ് മണിയെ നാട്ടിൽ തിരിച്ചെത്തിക്കുന്നത്. എംബസിയുടെ സഹായത്തോടെ മുംബൈയിലെത്തിയ മണിയെ കോഴിക്കോട് സ്വദേശിയായ സലാം എന്ന യുവാവ് മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ യാത്രയാക്കി. ബസ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തനംതിട്ടയിലെത്തും. ഈശ്വരനാണ് തനിക്ക് ഇതിന് അവസരം ഒരുക്കിയതെന്ന് മഞ്ജു വിനോദിന് അയച്ച സന്ദേശത്തിൽ മണി പറഞ്ഞു. അമ്മ തിരിച്ചുവരുന്നതിന്റെ ആവേശത്തിലാണ് മക്കളായ നന്ദുജയും, നന്ദുവും.
മൂന്ന് വർഷം മുമ്പാണ് മണി കുവൈറ്റിലേക്ക് ആയയുടെ ജോലിക്ക് പോയത്. 25,000 രൂപ മാസശമ്പളം വാഗ്ദാനം ചെയ്ത് പത്തനാപുരം സ്വദേശിയായ ബാലൻപിള്ള എന്നയാളാണ് തങ്ങളെ സമീപിച്ചതെന്ന് മക്കൾ പറയുന്നു. ബാലൻപിള്ളയുടെ ശിപാർശ പ്രകാരം കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് മണിയെ കൊണ്ടുപോയത്. കരിപ്പൂരിൽ നിന്നാണ് വിമാനം കയറിയത്. ആദ്യ മൂന്നുമാസം വിളിക്കുകയും പൈസ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നെ വിവരമൊന്നുമില്ലാതായതോടെ കുട്ടികൾ മാതൃസഹോദരിക്കൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ ജില്ലാ കോ-ഓർഡിനേറ്റർ മഞ്ജു വിനോദിനെ സമീപിച്ചു. ഇതാണ് ഫലം കണ്ടത്.
അമ്മയുടെ വിവരം ഇല്ലാതായതോടെ നന്ദുജയും നന്ദുവും ഇലന്തൂരിലുള്ള ബന്ധു പൊന്നമ്മയുടെ വീട്ടിലെത്തി. ആറു മാസം കഴിഞ്ഞപ്പോൾ നന്ദുവിന്റെ ഫോണിൽ മണിയുടെ സന്ദേശമെത്തി. താൻ ജീവനോടെയുണ്ടെന്നും അറബിയുടെ വീട്ടിൽ പീഡനം അനുഭവിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കണമെന്നുമായിരുന്നു സന്ദേശം.പൊന്നമ്മയും നന്ദുവും വിവരം ഇലന്തൂരിലുള്ള സ്നേഹക്കൂട്ടായ്മയുടെ ഡയറക്ടർ മഞ്ജു വിനോദിനെ അറിയിച്ചു. മഞ്ജു ദുരിതകഥ ഗൾഫിലുള്ള പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു. സ്നേഹക്കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊലീസിനു പരാതി നൽകി. വൈകാതെ മണിയെ ഗൾഫിലേക്കയച്ച് പണം തട്ടിയെടുത്ത പത്തനാപുരം സ്വദേശി ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ നീതി തേടി കുട്ടികൾക്കൊപ്പം രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യനെ മഞ്ജു വിനോദ് കണ്ടിരുന്നു. അദ്ദേഹം അപ്പോൾ തന്നെ കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. രണ്ടുദിവസത്തിന് ശേഷം ഇങ്ങനെ ഒരാൾ കുവൈറ്റിൽ ഇല്ലെന്ന് എംബസിയുടെ മറുപടി വന്നു. ഇതോടെയാണ് കുവൈറ്റിലേക്ക് വിമാനം കയറിയത് കരിപ്പൂരിൽ നിന്നായതും എംബസിക്ക് വിവരം ഇല്ലാത്തതും മനുഷ്യക്കടത്തിലേക്ക് വിരൽ ചൂണ്ടിയത്. കുവൈറ്റിൽ ചെന്നതിന് പിന്നാലെ സ്പോൺസറായ അറബിയുടെ നമ്പരിൽ നിന്ന് മണി കുട്ടികളെ വിളിച്ചിരുന്നു. ഈ നമ്പരിൽ വീട്ടുകാർ തിരിച്ചു വിളിച്ചിരുന്നു. ഒരു തവണ ഫോൺ എടുത്തു. പിന്നീട് വിളിച്ചപ്പോൾ ആരും അറ്റൻഡ് ചെയ്തില്ല.
പിന്നീട് ഒരു തവണ മണിയുടെ ഫോൺ വന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നുമാണ് ഇവർ പറഞ്ഞ്. പിന്നീട് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. ഇതെല്ലാം കാട്ടി സ്നേഹക്കൂട്ടായ്മ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററിലൂടെയും പരാതി അയച്ചു. എ.ഡി.ജി.പി സന്ധ്യക്കും വിവരം കൈമാറി. കുവൈത്തിലുള്ള അഡ്വ. അനൂപുമായി കൂട്ടായ്മ ബന്ധപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം ഇന്ത്യൻ എംബസിക്കു പരാതി നൽകി. എന്നാൽ, വീണ്ടും ആറു മാസത്തോളം മണിയെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല.
ഇതിനിടെ അറബി കുവൈത്തിലുള്ള അയാളുടെ ബന്ധു ഇമാൻ എന്ന യുവതിയുടെ വീട്ടിലേക്ക് ഇവരെ മാറ്റി. ഇമാനോട് തനിക്കുണ്ടായ അനുഭവം മണി പറഞ്ഞു. മനസലിഞ്ഞ ഇമാൻ വീട്ടിലേക്കു വിളിക്കാൻ മണിയെ അനുവദിച്ചു.അങ്ങനെ ആറുമാസത്തിനുശേഷം വീണ്ടും മണിയുടെ ഫോൺ നന്ദുവിനെത്തി. അറബി തന്നെ ഫ്രിഡ്ജിനുള്ളിൽ അടച്ച് കൊല്ലാൻ ശ്രമിച്ചെന്ന കാര്യം അവർ വെളിപ്പെടുത്തി. തുടർന്ന് സ്നേഹക്കൂട്ടായ്മ ഇമാനുമായി നിത്യവും ബന്ധപ്പെട്ടു. ഇടയ്ക്ക് അറബിയെത്തി മണിയെ ഉപദ്രവിക്കുന്നത് പതിവായതായും അറിയാൻ കഴിഞ്ഞു. ഒടുവിൽ സാഹചര്യം ഒത്തുവന്നപ്പോൾ കുവൈത്തിലുള്ള അഡ്വ. അനൂപിന്റെ സഹായത്തോടെ മണിയെ ഇന്ത്യൻ എംബസിയിൽ ഏൽപ്പിച്ചു.
എന്നാൽ രേഖകൾ എല്ലാം അറബിയുടെ കൈവശമായിരുന്നതിനാൽ മടക്കയാത്ര എളുപ്പമായിരുന്നില്ല. പിന്നീട് എംബസി ഇടപെട്ടാണ് മണിയെ വ്യാഴാഴ്ച മുംബൈയിലേക്ക് അയച്ചത്. മുംബൈയിൽ നിന്നുള്ള യാത്രച്ചെലവിനായി എംബസി 2000 രൂപ നൽകിയിരുന്നു. അവിടെ നിന്ന് ബസിൽ നാട്ടിലേക്കും.