- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഗീഫ യുടെ ഹ്യുമാനിറ്റി സർവീസ് അവാർഡ് ജിഫ്ബി യ്ക്ക് സമ്മാനിച്ചു
ദോഹ. ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സർവീസ് അവാർഡ് മലപ്പുറം ജില്ലയിലെ പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ളോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ളൈൻഡ്സിന് ( ജിഫ്ബിക്ക് ) സമ്മാനിച്ചു. ജിഫ്ബി കാമ്പസിൽ നടന്ന കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സംഗമത്തിൽവച്ച് കാഷ് അവാർഡ് ഗിഫ ചെയർമാൻ പ്രൊഫസർ എം. അബ്ദുൽ അലിയും ഫലകം അവാർഡ് കമ്മറ്റി ചെയർമാൻ മുഹമ്മദുണ്ണി ഒളകരയുമാണ് വിതരണം ചെയ്തത്. ജിഫ്ബിക്ക് വേണ്ടി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി അവാർഡ് ഏറ്റുവാങ്ങി. ഗിഫ ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര, ട്രഷറർ ജൗഹറലി തങ്കയത്തിൽ, ഉപദേശക സമിതിഅംഗം അഡ്വ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ടി.വി. ഇബ്രാഹീം എംഎൽഎ, മുനവ്വറലി ശിഹാബ് തങ്ങൾ, പി. എ. ഇബ്രാഹീം ഹാജി, ഡോ. ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുസമദ് സമദാനി, സൗദി
ദോഹ. ഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ പരിപാടികൾ പ്രോൽസാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസ്സോസിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സർവീസ് അവാർഡ് മലപ്പുറം ജില്ലയിലെ പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ളോബൽ ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ദ ബ്ളൈൻഡ്സിന് ( ജിഫ്ബിക്ക് ) സമ്മാനിച്ചു.
ജിഫ്ബി കാമ്പസിൽ നടന്ന കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സംഗമത്തിൽവച്ച് കാഷ് അവാർഡ് ഗിഫ ചെയർമാൻ പ്രൊഫസർ എം. അബ്ദുൽ അലിയും ഫലകം അവാർഡ് കമ്മറ്റി ചെയർമാൻ മുഹമ്മദുണ്ണി ഒളകരയുമാണ് വിതരണം ചെയ്തത്.
ജിഫ്ബിക്ക് വേണ്ടി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപി അവാർഡ്
ഏറ്റുവാങ്ങി. ഗിഫ ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര, ട്രഷറർ ജൗഹറലി തങ്കയത്തിൽ, ഉപദേശക സമിതിഅംഗം അഡ്വ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ടി.വി. ഇബ്രാഹീം എംഎൽഎ, മുനവ്വറലി ശിഹാബ് തങ്ങൾ, പി. എ. ഇബ്രാഹീം ഹാജി, ഡോ. ഹുസൈൻ മടവൂർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുസമദ് സമദാനി, സൗദി അറേബ്യയിലെ വ്യവസായിക പ്രമുഖനായ അബ്ദുല്ല മുനീഫ് നഹ്ദി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.