ന്യഗ്രഹജീവികളുടെയും പറക്കും തളികകളുടെയും കഥകൾ ഏറെ വരാറുള്ള അമേരിക്കയിൽ നിന്നും വീണ്ടും ഒരു കഥ കൂടി. കഴിഞ്ഞ ദിവസം ലോസാഞ്ചൽസിലെ ആകാശത്ത് കണ്ട വെളുത്ത നിറത്തോടു കൂടിയുള്ള മനുഷ്യ രൂപമുള്ള വസ്തുവിന്റെ വീഡിയോ ചിത്രങ്ങളാണ് ചർച്ചായാകുന്നത്.

ചൊവ്വയിൽ ഉപരിതല ഗവേഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവർ അയച്ച പുതിയ ചിത്രത്തിൽ മനുഷ്യരൂപം കണ്ടെത്തിയതും അതിന്റെ ചിത്രങ്ങളും വൈറലായതിന് പിന്നാലെയെത്തിയ മനുഷ്യരൂപമുള്ള വസ്തു എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

വെളുത്ത മനുഷ്യരൂപത്തിലുള്ള വസ്തു പല രൂപങ്ങളിലായാണ് ആകാശത്ത് തെളിഞ്ഞത്. കണ്ടത് അന്യഗ്രഹജീവിയാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ലോകാവസാനം എത്താറായെന്നും അതിന് മുമ്പായി ഏതോ അന്യഗ്രഹജീവികൾ എത്തിയതാണെന്നുമാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇത് എന്തോ തട്ടിപ്പാണെന്നും വിശ്വസിക്കന്നവരും ഉണ്ട്.

ഗോസ്റ്റ്ബസ്‌റ്റേഴ്‌സ് ചിത്രത്തിലെ പ്രേതകഥാപാത്രമായ മാഷ്മല്ലോ മാനിന്റെ രൂപത്തിലുള്ള ബലൂൺ ആരെങ്കിലും പറപ്പിച്ചതാകാമെന്നും ആശങ്കയും ഉയരുന്നുണ്ട്. എന്നാസ് പലപ്പോഴും കെട്ടുകഥകൾ മാത്രമെന്ന് വിശേഷിക്കപ്പെട്ടിരുന്ന അന്യഗ്രജീവികളുടെ പറക്കൽ തന്നെയാണിതെന്നാണ് ഭൂരിപക്ഷം ആളുകളുടെ വിശ്വാസം.