- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഭൂമിയിൽ ഇനി മനുഷ്യവാസം സാധ്യമാവുക 100 വർഷം കൂടി മാത്രം; കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വർധനവും ഉൽക്കവർഷവും മൂലം മനുഷ്യർ ഒടുങ്ങുംമുമ്പ് പുതിയ ഭൂമി കണ്ടെത്തുക; മനുഷ്യരെ ഞെട്ടിച്ചുകൊണ്ട് സ്റ്റീഫൻ ഹോക്കിങ്
ലോകമേറ്റവും കൂടുതൽ ആരാധിക്കുന്ന ശാസ്ത്രപ്രതിഭയാണ് സ്റ്റീഫൻ ഹോക്കിങ്. ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറ്റെന്തിനെക്കാളും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ, ലോകാവസാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ചെവിക്കൊള്ളാതെ വയ്യ. ഭൂമിയിൽ ഇനി മനുഷ്യർക്ക് ഏറിയാൽ 100 വർഷം കൂടി മാത്രമേ താമസിക്കാനാവൂ എന്ന് സ്റ്റീഫൻ ഹോക്കിങ് പറയുന്നു. ഒരു നൂറ്റാണ്ടിനപ്പുറം ഈ ഭൂമി അതിജീവിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അതിന് വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, ഉൽക്കാപതനം തുടങ്ങിയവ ലോകത്തെ ഇല്ലാതാക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കണമെങ്കിൽ, നൂറുവർഷത്തിന് മുമ്പ് വാസയോഗ്യമായ മറ്റൊരു ഭൂമിയെ കണ്ടെത്തുവാനും അദ്ദേഹം ഉപദേശിക്കുന്നു. ടുമാറോസ് വേൾഡ് എന്ന ബിബിസി പരമ്പരയുടെ ഭാഗമായുള്ള എക്‌സ്‌പെഡിഷൻ ന്യൂ എർത്ത് എന്ന ഡോക്യുമെന്ററിയിലാണ് ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ ഹോക്കിങ് നടത്തുന്നത്. മനുഷ്യവംശം ഭൂമിയിൽനിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് പോകേണ്ട
ലോകമേറ്റവും കൂടുതൽ ആരാധിക്കുന്ന ശാസ്ത്രപ്രതിഭയാണ് സ്റ്റീഫൻ ഹോക്കിങ്. ജീവിതത്തിന്റെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് മറ്റെന്തിനെക്കാളും പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ, ലോകാവസാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ചെവിക്കൊള്ളാതെ വയ്യ.
ഭൂമിയിൽ ഇനി മനുഷ്യർക്ക് ഏറിയാൽ 100 വർഷം കൂടി മാത്രമേ താമസിക്കാനാവൂ എന്ന് സ്റ്റീഫൻ ഹോക്കിങ് പറയുന്നു. ഒരു നൂറ്റാണ്ടിനപ്പുറം ഈ ഭൂമി അതിജീവിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അതിന് വ്യക്തമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നു. കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, ഉൽക്കാപതനം തുടങ്ങിയവ ലോകത്തെ ഇല്ലാതാക്കും.
ഈ പ്രതിസന്ധിയെ അതിജീവിക്കണമെങ്കിൽ, നൂറുവർഷത്തിന് മുമ്പ് വാസയോഗ്യമായ മറ്റൊരു ഭൂമിയെ കണ്ടെത്തുവാനും അദ്ദേഹം ഉപദേശിക്കുന്നു. ടുമാറോസ് വേൾഡ് എന്ന ബിബിസി പരമ്പരയുടെ ഭാഗമായുള്ള എക്‌സ്‌പെഡിഷൻ ന്യൂ എർത്ത് എന്ന ഡോക്യുമെന്ററിയിലാണ് ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ ഹോക്കിങ് നടത്തുന്നത്.
മനുഷ്യവംശം ഭൂമിയിൽനിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് പോകേണ്ട സമയം അടുത്തുകഴിഞ്ഞുവെന്ന് ഹോക്കിങ് പറയുന്നു. അതിവേഗം വികസിച്ചുവരുന്ന സാങ്കേതിക മനുഷ്യനുതന്നെ നാശം വിതയ്ക്കുമെന്ന് കഴിഞ്ഞമാസം ഹോക്കിങ് മുന്നറിയിപ്പ് നൽകിയിരുന്നു. ആണവ യുദ്ധത്തിന്റെയോ രാസായുധ പ്രയോഗത്തിന്റെയോ ഇരകളായി മനുഷ്യർ മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്.