- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ഗൗരി ലങ്കേഷിനെയോ അഫ്റസുൽ ഖാനെ പോലെയോ ജീവിതം അവസാനിപ്പിക്കാൻ താൽപര്യമില്ല; ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിൽ വിജയിച്ച ഹിന്ദുത്വയ്ക്ക് അഭിനന്ദനങ്ങൾ; ഇനി എന്നെ വെറുതെ വിടൂ! വധഭീഷണിയെ തുടർന്ന് ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തതായി അഡ്‌മിൻ
ന്യൂഡൽഹി: 'എനിക്ക് ഗൗരി ലങ്കേഷിനെയോ, അഫ്‌റസുൽഖാനെയോ പോലെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹമില്ല. ഞാൻ ഒരു ബിജെപി സംസ്ഥാനത്താണ് ജീവിക്കുന്നത്. മധ്യവർത്തി കുടുംബത്തിൽ നിന്ന് വരുന്ന എനിക്ക് രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളൊന്നുമില്ല', ഹ്യൂമസ് ഓഫ് ഹിന്ദുത്വ എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ കുറിച്ചിട്ടതാണ് ഈ വരികൾ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ചിരുന്ന ഫേസ് ബുക്ക് പേജ് എട്ടാം മാസത്തിൽ,ഡിലീറ്റ് ചെയ്യുകയാണെന്നും അഡ്‌മിൻ പറഞ്ഞു.വധഭീഷണികൾ ഏറിയതോടെയാണ് താൻ സ്വയം പുറത്ത് പോകുന്നത്. തങ്ങളെ നിരോധിച്ചിട്ടില്ല പിന്മാറുന്നതെന്നും അഡ്‌മിൻ വ്യക്തമാക്കി. ' എന്നെ ഭീഷണിപ്പെടുത്തിയവർക്ക് ഇതൊരു വിജയമായി കണ്ട് വെറുതെ വിടാം. ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ പേജ് ഞാൻ ഡിലീറ്റ് ചെയ്ത് കഴിഞ്ഞു.ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിൽ വിജയിച്ചതിന് ഹിന്ദുത്വയ്ക്ക് അഭിനന്ദനങ്ങൾ,'അഡ്‌മിൻ തന്റെ കുറിപ്പിൽ പറഞ്ഞു. നേരത്തെ പേജ് അഡ്‌മിന്റെ ഫോൺ നമ്പർ പുറത്തു വന്നിരുന്നു. ഇതോടെ ഇത്രയും നാൾ രഹസ്യമാക്കി വച്ചിരുന്ന തന്റെ ഐഡന്റിറ്റി തകർന്
ന്യൂഡൽഹി: 'എനിക്ക് ഗൗരി ലങ്കേഷിനെയോ, അഫ്‌റസുൽഖാനെയോ പോലെ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹമില്ല. ഞാൻ ഒരു ബിജെപി സംസ്ഥാനത്താണ് ജീവിക്കുന്നത്. മധ്യവർത്തി കുടുംബത്തിൽ നിന്ന് വരുന്ന എനിക്ക് രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളൊന്നുമില്ല', ഹ്യൂമസ് ഓഫ് ഹിന്ദുത്വ എന്ന ഫേസ്‌ബുക്ക് പേജിന്റെ അഡ്‌മിൻ കുറിച്ചിട്ടതാണ് ഈ വരികൾ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ചിരുന്ന ഫേസ് ബുക്ക് പേജ് എട്ടാം മാസത്തിൽ,ഡിലീറ്റ് ചെയ്യുകയാണെന്നും അഡ്‌മിൻ പറഞ്ഞു.വധഭീഷണികൾ ഏറിയതോടെയാണ് താൻ സ്വയം പുറത്ത് പോകുന്നത്. തങ്ങളെ നിരോധിച്ചിട്ടില്ല പിന്മാറുന്നതെന്നും അഡ്‌മിൻ വ്യക്തമാക്കി.
' എന്നെ ഭീഷണിപ്പെടുത്തിയവർക്ക് ഇതൊരു വിജയമായി കണ്ട് വെറുതെ വിടാം. ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ പേജ് ഞാൻ ഡിലീറ്റ് ചെയ്ത് കഴിഞ്ഞു.ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തിൽ വിജയിച്ചതിന് ഹിന്ദുത്വയ്ക്ക് അഭിനന്ദനങ്ങൾ,'അഡ്‌മിൻ തന്റെ കുറിപ്പിൽ പറഞ്ഞു.
നേരത്തെ പേജ് അഡ്‌മിന്റെ ഫോൺ നമ്പർ പുറത്തു വന്നിരുന്നു. ഇതോടെ ഇത്രയും നാൾ രഹസ്യമാക്കി വച്ചിരുന്ന തന്റെ ഐഡന്റിറ്റി തകർന്നിരിക്കുകയാണെന്നും വീട്ടുകാർക്കെതിരേയും വധ ഭീഷണി വരുന്നതായും അഡ്‌മിൻ പറഞ്ഞതായി സുഹൃത്തായ മാധ്യമ പ്രവർത്തകൻ പറയുന്നു.
' ട്രോളുകളിൽ അവന്റെ നമ്പറും ചേർത്താണ് ഭീഷണി മുഴക്കുന്നത്. ഭീഷണി സന്ദേശങ്ങൾ ഫോണു വഴി വരുന്നുണ്ട്. കുടുംബത്തിനെ കുറിച്ചും കുട്ടികളെ കുറിച്ചും അവന് നല്ല പേടിയുണ്ട്. അതുകൊണ്ട് പേജ് തൽക്കാലത്തേക്ക് പൂട്ടുകയാണ്. രാജ്യത്തിന് തമാശ സ്വീകരിക്കാൻ കഴിയില്ല.' എന്നായിരുന്നു സുഹൃത്തായ മാധ്യമ പ്രവർത്തകന്റെ പ്രതികരണം.
തുടങ്ങി ചുരുങ്ങിയ മാസങ്ങൾക്കകം തന്നെ സംഘ പരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായി തമാശകളിലൂടെ പ്രതികരിച്ച ഗ്രൂപ്പിന് ഒരു ലക്ഷത്തിനകം ലൈക്കുകളും അത്ര തന്നെ ഫോളോവേഴ്സും ഉണ്ടായിരുന്നു. പേജിന്റെ റീച്ചിനെ കുറിച്ചും പ്രതികരണങ്ങളെ കുറിച്ചും ഡൂൾന്യൂസ് വാർത്ത നൽകിയിരുന്നു.
നേരത്തേയും ഇത്തരത്തിലുള്ള ഭീഷണികൾ ലഭിച്ചിരുന്നെങ്കിലും അന്നൊന്നും അഡ്‌മിന്റെ ഐഡന്റിറ്റി വ്യക്തമായിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ നമ്പർ വെളിപ്പെട്ടതോടെ തന്നെ സംഘപരിവാർ ലക്ഷ്യമാക്കാനുള്ള സാധ്യത കൂടുതലാണെന്നും അഡ്‌മിൻ പറയുന്നു.
കഴിഞ്ഞ എട്ടു വർഷമായി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ അഡ്‌മിൻ എല്ലാവർക്കും നവവതസരാംശംസകളും നേർന്നു.മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തെ തുടർന്ന് സെപ്റ്റംബറിൽ പേജ് നിർത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചിരുന്നു.ഒരു ദേശീയവാദിയായ സുഹൃത്തുമായുള്ള വാക്കുതർക്കത്തെ തുടർന്നാണ് പേജ് ആരംഭിക്കാൻ തീരുമാനിച്ചത്. ആക്ഷേപഹാസ്യ വെബ്‌സൈറ്റായ സത്യനാശ് ഡോട്ട് കോമിന് പുറമേ, ഹ്യൂമൻസ് ഓഫ് ഹിന്ദുത്വ പോസ്റ്റുകൾ അടങ്ങുന്ന പുസ്തകവും അണിയറയിൽ ഉണ്ടായിരുന്നു.