മ്മുടെ പൂർവികരായ നിയാണ്ടർതാൽ മനുഷ്യന്റെയും ക്രൊമാഗ്‌നൻ മനുഷ്യന്റെയും ചിത്രങ്ങൾ കണ്ട് നാം ഞെട്ടാറുണ്ട്. ഇവർ നമ്മുടെ പൂർവികരാണെന്ന് പറയാൻ തന്നെ നാണം തോന്നാറുമുണ്ട് നമുക്ക്. വന്യതയേറിയ ഈ മനുഷ്യരിൽ നിന്നാണ് ഇന്ന് കാണുന്ന സുന്ദരന്മാരായ മനുഷ്യരുണ്ടായത്. മനുഷ്യന്റെ രൂപം കാലാകാലങ്ങളായി നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇതു സംബന്ധിച്ച ചിത്രങ്ങൾ നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്.

ഇന്ന് കാണുന്നത് മനുഷ്യന്റെ അന്തിമരൂപമൊന്നുമല്ലെന്നാണ് ഗവേഷകർ പറയുന്നത്. അതായത് മനുഷ്യന്റെ രൂപം ഇനിയും നിരന്തരം മാറിക്കൊണ്ടിരിക്കുമെന്ന് ചുരുക്കം. അങ്ങനെയാകുമ്പോൾ 1000 വർഷങ്ങൾ കഴിഞ്ഞാലുള്ള മനുഷ്യന്റെ രൂപം നിങ്ങൾക്ക് സങ്കൽപിക്കാൻ സാധിക്കുന്നുണ്ടോ...? അന്നത്തെ മനുഷ്യൻ കൂടുതൽ ഇരുളുമെന്നും കണ്ണുകൾ ചുവക്കുമെന്നും പൊക്കം കൂടുമെന്നുമാണ് ഗവേഷകർ പ്രവചിക്കുന്നത്. ഇതിന് പുറമെ അന്നത്തെ മനുഷ്യന് യന്ത്ര സ്വഭാവങ്ങൾ കൂടുതലായി ഉണ്ടായേക്കാമെന്നും സൂചനയുണ്ട്.

കാലാവസ്ഥാ മാറ്റം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനിതകമാറ്റങ്ങൾ എന്നിവ കാരണമാണ് മനുഷ്യനിൽ ഇത്തരം മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ വീഡിയോ വ്യക്തമാക്കുന്നത്. ഡിഎൻഎയിലുണ്ടാകുന്ന മാറ്റം മൂലം കണ്ണുകൾ ചുവക്കുമെന്നും വർധിച്ച് വരുന്ന ആഗോളതാപനം മൂലം തൊലിയുടെ കറുപ്പ് വർധിക്കുമെന്നാണീ വീഡിയോ വ്യക്തമാക്കുന്നത്.കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അസാപ്‌സയൻസ് ആണ് ഈ വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 1000 വർഷം കഴിയുമ്പോൾ മനുഷ്യ ശരീരം പകുതി മെഷീനായി മാറുമെന്നും ഈ വീഡിയോ പ്രവചിക്കുന്നുണ്ട്. സമീപഭാവിയിൽ നാനോബോട്ടുകളോ ചെറിയ റോബോട്ടുകളോ മനുഷ്യശരീരവുമായി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയേറെയാണെന്നും ഈ വീഡിയോ പ്രവചിക്കുന്നുണ്ട്.

വർധിച്ച് വരുന്ന താപത്തെ നേരിടുന്നതിനനുസൃതമായി ശരീരം ഇരുളുകയും നീളം വർധിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.ഭാവിയിൽ നമ്മുടെ മുഖത്തിന് വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് സെന്റ് ലൂയീലിലെ വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടേഷനൽ ജെനൊമിക്‌സിൽ പിഎച്ച്ഡി നേടിയ ഡോ. അലൻ ക്വാൻ പറയുന്നത്. ഭാവിയിലെ മനുഷ്യരുടെ മുഖത്തിനുണ്ടാകുന്ന മാറ്റത്തെ സൂചിപ്പിക്കാനായി ഡോ. ക്വാൻ ഒരു കൂട്ടം ഇമേജുകളും പുറത്തിറക്കിയിട്ടുണ്ട്. വരും കാലത്തെ ഉപയോഗത്തിനനുസൃതമായി നമ്മുടെ മുഖത്തിന്റെ രൂപത്തിൽ മാറ്റമുണ്ടാകുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.മനുഷ്യൻ ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ താമസമുറപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണിന് വിപ്ലവാത്മകമായ മാറ്റമുണ്ടാകുമെന്നാണ് ക്വാൻ പറയുന്നത്.ചെറിയ പ്രകാശത്തിൽ പോലും കാഴ്ചശക്തിയുള്ള വിധം കണ്ണുകൾക്ക് ശേഷിയേറുകയും ചെയ്യും. റാഡിക്കൽ ന്യൂ ടെക്‌നോളജിയുടെ വികാസത്തിന്റെ ഫലമായി 2050 ആകുമ്പോഴേക്കും പൂർണമായും പുതിയ ടൈപ്പിലുള്ള മനുഷ്യൻ രൂപപ്പെടുമെന്നും ക്വാൻ പറയുന്നു.

മനുഷ്യ ശരീരം വിപ്ലവാത്മകമായ മാറ്റത്തിന്റെ പാതയിലാണെന്നാണ് ഗ്ലോബർ ബ്രെയിൻ ഇൻസ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ കാഡെൽ ലാസ്റ്റ് പറയുന്നത്. നാല് പതിറ്റാണ്ടിനകം മനുഷ്യരുടെ ആയുസ് വർധിക്കുമെന്നും വാർധക്യകാലത്തും കുട്ടികളുണ്ടാകുമെന്നും കടുത്ത ജോലികൾ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്. 2050 ഓടെ മനുഷ്യന് 120 വയസുവരെ ജീവിക്കാനാകുമെന്നാണ് ചില എവല്യൂഷണറി സയന്റിസ്റ്റുമാർ പ്രവചിക്കുന്നത്. 2040 ഓടെ കാബുകൾ െ്രെഡവ് ചെയ്യുക ഗൂഗിൾ റോബോട്ടുകളായിരിക്കുമെന്നും കാൾ സെന്ററുകളിൽ ഇന്റലിജൻസ് ഡ്രോയ്ഡുകൾ സ്റ്റാഫുകളായെത്തുമെന്നും പ്രവചനമുണ്ട്.