- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരിലെ ആത്മീയനേതാവും കന്നഡ നടിയുമായുള്ള ലൈംഗിക കേളികളുടെ സി ഡി പുറത്തായി; കള്ളസ്വാമിയെ മഠത്തിന്റെ ഉപമേധാവി സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ പ്രക്ഷോഭത്തിൽ
ബംഗലൂരു: കർണ്ണാടകയിൽ ഒരു ആത്മീയ നേതാവു കൂടി ലൈംഗികാരോപണത്തിൽ, മൈസുരിലെ ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയുടെ ലൈംഗിക കേളികളാണ് പുറത്തായത്. മഠത്തിന്റെ മുഖ്യ അധിപതിയുടെ മകൻ ദയാന്ദൻ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോൾ കർണ്ണാടകയിലെ ചൂടുള്ള വിഷയം കർണ്ണാടകയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആത്മീയ സ്ഥാപനങ്ങളിലൊന്നാണ് ഹനസാമരണഹള്ളി സംസ്താന പീഠം. മൈസൂർ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത് .അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തിൽ എത്താറുണ്ട്. ഷിമോഗയിൽ നിന്നുള്ള നടിയുമൊത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മഠത്തിന്റെ മേധാവിയുടെ മകനും ഉപമേധാവിയുമാണ് ദയാനന്ദൻ. നേരത്തേ ആശ്രമത്തിന്റെ ഏക്കർ കണക്കിന് ഭൂമി വിറ്റഴിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തികൂടിയാണ് ഇയാൾ. ആശ്രമത്തിന്റെ അടുത്ത അവകാശിയായി ഇയാളെ അവരോഹണം ചെയ്യാനിരിക്ക
ബംഗലൂരു: കർണ്ണാടകയിൽ ഒരു ആത്മീയ നേതാവു കൂടി ലൈംഗികാരോപണത്തിൽ, മൈസുരിലെ ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയുടെ ലൈംഗിക കേളികളാണ് പുറത്തായത്. മഠത്തിന്റെ മുഖ്യ അധിപതിയുടെ മകൻ ദയാന്ദൻ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോൾ കർണ്ണാടകയിലെ ചൂടുള്ള വിഷയം
കർണ്ണാടകയിലെ ഏറ്റവും കൂടുതൽ സമ്പത്തുള്ള ആത്മീയ സ്ഥാപനങ്ങളിലൊന്നാണ് ഹനസാമരണഹള്ളി സംസ്താന പീഠം. മൈസൂർ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത് .അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തിൽ എത്താറുണ്ട്.
ഷിമോഗയിൽ നിന്നുള്ള നടിയുമൊത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മഠത്തിന്റെ മേധാവിയുടെ മകനും ഉപമേധാവിയുമാണ് ദയാനന്ദൻ. നേരത്തേ ആശ്രമത്തിന്റെ ഏക്കർ കണക്കിന് ഭൂമി വിറ്റഴിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തികൂടിയാണ് ഇയാൾ. ആശ്രമത്തിന്റെ അടുത്ത അവകാശിയായി ഇയാളെ അവരോഹണം ചെയ്യാനിരിക്കെയാണ് ലൈംഗിക സി ഡി പുറത്തെത്തിയത്. കന്നഡയിൽ ചില ലോ ബജറ്റു ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ദൃശ്യത്തിലുള്ളത്. ഇവർ ആശ്രമത്തിൽ പതിവായി വരാറുണ്ടെന്നും സ്വാമിയുമായുള്ള ബന്ധം സ്വിരീകരിച്ചുവെന്ന് കന്നഡയിലെ സുവർണ്ണ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണമെന്ന ആവശ്യമാണ് വിശ്വാസികൾ ഉയർത്തുന്നത്. ഇവരിൽ ഒരു വിഭാഗം ആശ്രമത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു. ദയാനന്ദിനെ മഠത്തിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റണം എന്നാണ് ആവശ്യം. ആശ്രമത്തിലെ ഒരു ഭാഗത്തിന് ജനക്കൂട്ടം തീവച്ചതായും റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ആരോപണ വിധേയനായ ദയാന്ദന്റെയും നടിയുടേയും
നടിയുടേയും വിവരങ്ങൾ ഇനിയും ലഭ്യമായിട്ടി്ല്ല