- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ-ഇറാഖ് അതിർത്തിയെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം വീണ്ടും: ഇരുനൂറോളം പേർക്ക് പരിക്ക്; നിരവധി കെട്ടിടങ്ങൾ തകർന്നു; ഏറ്റവും ശക്തമായ ഭൂചലനം കഴിഞ്ഞ വർഷം 620 പേരുടെ ജീവനെടുത്ത കെർമൻഷാ പ്രവിശ്യയിൽ; പ്രളയത്തെ അതിജീവിച്ചുവരുന്ന കുവൈറ്റിലും ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രിയിൽ ഭൂചലനം
കെർമൻഷാ: ഇറാൻ-ഇറാഖ് അതിർത്തിയിൽ ശക്തമായ ഭൂചലനം അനുഭപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ, ഭൂചലനമാണ് ഉണ്ടായത്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാൻ-ഇറാഖ് അതിർത്തിയിലെ ഭൂചലനത്തെ തുടർന്ന് കുവൈത്തിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകൾ പുറത്തേക്ക് ഓടി. ഇറാഖിലെ ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് ഇരുനൂറോളം പേർക്ക് പരിക്കേറ്റത്. കഴിഞ്ഞ വർഷം 620 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ ഓർമകൾ മായും മുമ്പേയാണ് വീണ്ടും ഭൂചലനം ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കെർമൻഷാ പ്രവിശ്യയിലെ സാർപോൾ ഇ സഹാബിലാണ് കാര്യമായ ഭൂചലനമുണ്ടായത്. ആറ് രക്ഷാപ്രവർത്തക സംഘങ്ങളെ രക്ഷാദൗത്യത്തിനായി ഉടൻ നിയോഗിച്ചു. ഭൂചലനത്തിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല. കെർമൻഷായുടെ പടിഞ്ഞാറെ പ്രവിശ്യയിൽ തുടർചലനങ്ങൾ ഭയന്ന് ആളുകൾ തെരുവുകളിലും, പാർക്കുകളിലും തണുപ്പിനെ അവഗണിച്
കെർമൻഷാ: ഇറാൻ-ഇറാഖ് അതിർത്തിയിൽ ശക്തമായ ഭൂചലനം അനുഭപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ, ഭൂചലനമാണ് ഉണ്ടായത്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാൻ-ഇറാഖ് അതിർത്തിയിലെ ഭൂചലനത്തെ തുടർന്ന് കുവൈത്തിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു തവണ ഭൂചലനം അനുഭവപ്പെട്ടു. ചില പ്രദേശങ്ങളിൽ കെട്ടിടങ്ങളിൽനിന്ന് ആളുകൾ പുറത്തേക്ക് ഓടി. ഇറാഖിലെ ബഗ്ദാദിലും സമീപ പ്രവിശ്യകളിലും ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് ഇരുനൂറോളം പേർക്ക് പരിക്കേറ്റത്. കഴിഞ്ഞ വർഷം 620 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ ഓർമകൾ മായും മുമ്പേയാണ് വീണ്ടും ഭൂചലനം ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കെർമൻഷാ പ്രവിശ്യയിലെ സാർപോൾ ഇ സഹാബിലാണ് കാര്യമായ ഭൂചലനമുണ്ടായത്. ആറ് രക്ഷാപ്രവർത്തക സംഘങ്ങളെ രക്ഷാദൗത്യത്തിനായി ഉടൻ നിയോഗിച്ചു. ഭൂചലനത്തിൽ ആരും മരിച്ചതായി റിപ്പോർട്ടില്ല.
കെർമൻഷായുടെ പടിഞ്ഞാറെ പ്രവിശ്യയിൽ തുടർചലനങ്ങൾ ഭയന്ന് ആളുകൾ തെരുവുകളിലും, പാർക്കുകളിലും തണുപ്പിനെ അവഗണിച്ച് കഴിഞ്ഞുകൂടുകയാണ്. ഭൂചലനത്തെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഗതാഗതം തടസ്സപ്പെട്ടില്ല. ഇടയ്ക്ക് മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. ഇറാനിലെ ഏഴുപ്രവിശ്യകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇതിൽ ഏറ്റവും ശ്കതം കെർമൻഷായിലായിരുന്നു.
കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മംഗഫ് ഫാഹേൽ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തിങ്ങി. റിക്ടർ സ്‌കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. കനത്തമഴയിലും പ്രളയത്തിലും അതിജീവിച്ചു വരികയായിരുന്നു കുവൈത്ത്. നിലവിൽ ഭൂചലനമുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഇറാൻ-ഇറാഖ് അതിർത്തിയുലുണ്ടായ വൻ ഭൂകമ്പത്തിൽ 620 ലേറെ പേരാണ് മരിച്ചത്. എണ്ണായിരത്തിലേറെ പേർക്ക് പരിക്കേറ്റിരുന്നു.12,000 വീടുകൾ പൂർണമായും 15,000 വീടുകൾ ഭാഗികമായും തകർന്നിരുന്നു. ഇറാനിൽ കെർമൻഷാ പ്രവിശ്യയിലെ പർവ്വതമേഖലയിലുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് ഭൂകമ്പം ഏറെ നാശം വിതച്ചത്. റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം 193 തുടർപ്രകമ്പനങ്ങളുണ്ടായി.
ഇറാന്റെ 14 പ്രവിശ്യകളെ ഭൂകമ്പം ബാധിച്ചു. രാത്രി ആളുകൾ കിടന്നുറങ്ങുമ്പോഴായിരുന്നു ഭൂകമ്പം. ഇറാനിൽ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. 1990ൽ രാജ്യത്തിന്റെ വടക്കൻ മേഖലയിലുണ്ടായ വൻ ഭൂകമ്പത്തിൽ അരലക്ഷത്തോളം പേർ മരിച്ചിരുന്നു.
2003ൽ കർമാൻ പ്രവിശ്യയിലെ ഭൂകമ്പത്തിൽ 31,000 പേരാണ് മരിച്ചത്.