ഡെന്മാറിക്കിൽ പതിവ് പോലെ ഇത്തവണയും ക്രിസ്തുമസ് സമയത്തെ ലക്ഷ്യമിട്ട് കള്ളന്മാർ രംഗത്തിറങ്ങി. എന്നാൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി മോഷണം കുറഞ്ഞെന്നാണ് കണക്ക്. ആഘോഷങ്ങൾക്കായി വീട്ടുടമകൾ പോകുന്ന സമയത്ത് വീടുകൾ കുത്തിത്തുറന്ന് ഉണ്ടായ മോഷണങ്ങളാണ് ഏറെയും. ഡെന്മാർ പൊലീസ് പുറത്ത് വിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 20 നും 27 നും ഇടയിൽ 744 മോഷണങ്ങളാണ് ഇക്കുറി ഉണ്ചായത്., കഴിഢ്ഢ വർഷം 815 എണ്ണമായിരുന്നു ഈ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആഘോഷങ്ങൾ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുത്തിത്തുറന്ന നിലയിൽ വീടുകൾ കാണപ്പെടുന്നത്.

മുഴുവൻ റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണങ്ങളിൽ അപ്പാർട്ട്‌മെന്റുകളും, ഫാമുകളും, വീടുകളും ഉൾപ്പെടും. കൂടുതൽ മോഷണങ്ങൾ ഉണ്ടായത് ജൂട്ട് ലാന്റ്, നോർത്തേൺ സീലാന്റ്, ഫുനെൻ എന്നിവിടങ്ങളിലാണ്.