- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ പേരിൽ ബാലികയ്ക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ പിതാവിന്റെ പ്രതിഷേധ റാലി; രൂപേഷ് പണിക്കർ തിരുത്തിയത് അയർലണ്ട് ചരിത്രം
ഡബ്ലിൻ: കത്തോലിക്കാ സഭാ വിശ്വാസിയല്ല എന്നതിന്റെ പേരിൽ മലയാളിയായ ബാലികയ്ക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ച നടപടിയിൽ പിതാവ് രൂപേഷ് പണിക്കരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ഡബ്ലിൻ സിറ്റി സെന്ററിൽ നടത്തിയ റാലിയിൽ നൂറുകണക്കിന് മാതാപിതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നത്. ഹിന്ദുവായതിന്റെ പേരിൽ രൂപേഷ് പണിക്കരുടെ മകൾ ഈവയ്
ഡബ്ലിൻ: കത്തോലിക്കാ സഭാ വിശ്വാസിയല്ല എന്നതിന്റെ പേരിൽ മലയാളിയായ ബാലികയ്ക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ച നടപടിയിൽ പിതാവ് രൂപേഷ് പണിക്കരുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ഡബ്ലിൻ സിറ്റി സെന്ററിൽ നടത്തിയ റാലിയിൽ നൂറുകണക്കിന് മാതാപിതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് അണിനിരന്നത്. ഹിന്ദുവായതിന്റെ പേരിൽ രൂപേഷ് പണിക്കരുടെ മകൾ ഈവയ്ക്ക് സൗത്ത് ഡബ്ലിനിലെ കാത്തലിക് സ്‌കൂളിൽ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി രൂപേഷ് സോഷ്യൽ മീഡിയയിൽ ചർച്ച സംഘടിപ്പിക്കുകയും ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു.
അയർലണ്ടിലെ സ്‌കൂളുകളിൽ നിലനിൽക്കുന്ന മതപരമായ വിവേചനത്തിനെതിരേയാണ് രൂപേഷ് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം നടത്തി റാലി സംഘടിപ്പിച്ചത്. ഐറീഷ് സ്‌കൂളുകളിൽ നിലനിൽക്കുന്ന മതപരമായ വിവേചനത്തിനെതിരേ പ്രതിഷേധ റാലി നടക്കുന്നത് അയർലണ്ടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണെന്ന് രൂപേഷ് പണിക്കർ പറയുന്നു.
ഐറീഷ് പാർലമെന്റ് ഹൗസിൽ നിന്ന് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിലേക്കാണ് പ്രതിഷേധ റാലി നടത്തിയത്. മാതാപിതാക്കളും കുട്ടികളും അടക്കം മൂന്നൂറിലധികം ആൾക്കാർ പങ്കെടുത്ത റാലിയിൽ മൊത്തം 15 ഇന്ത്യക്കാർ മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലാം സ്വദേശികളായിരുന്നു എന്നതാണ് പ്രത്യേകത. സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്ത പ്രതിഷേധ റാലി വൻ വിജയമായിരുന്നുവെന്നും രൂപേഷ് പറയുന്നു. റാലിയെ അഭിസംബോധന ചെയ്ത് രൂപേഷ് പണിക്കരും സമാന അനുഭവം ഉണ്ടായിട്ടുള്ള മാതാപിതാക്കളും സംസാരിച്ചു.
നികുതിപ്പണം കൊണ്ട് നടത്തുന്ന സ്‌കൂളുകളായിരുന്നിട്ടു കൂടി പൗരന്മാർക്ക് തുല്യ അവകാശം നിഷേധിച്ച് മതത്തിന്റെ പേരിൽ പ്രവേശനം നടത്തുന്ന സ്‌കൂളുകളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് റാലിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
തങ്ങളാരും മതത്തിന് എതിരല്ലെന്നും എന്നാൽ സ്‌കൂളുകളിൽ നിന്ന് മതത്തെ മാറ്റി നിർത്തണമെന്നും രൂപേഷ് പണിക്കർ പറയുന്നു. സർക്കാർ ഫണ്ടു കൊണ്ട് പ്രവർത്തിക്കുന്ന പ്രൈമറി സ്‌കൂളുകളിൽ 90 ശതമാനത്തിലധികം കാത്തലിക് ചർച്ചിന്റെ കീഴിലാണെന്നും ഈയവസ്ഥയ്ക്ക് മാറ്റം വരണമെന്നും റാലി ആവശ്യപ്പെട്ടു.