- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയാർഥികളെ ദുരിതത്തിലാഴ്ത്തി ക്രൊയേഷ്യയുമായുള്ള അതിർത്തി ഹംഗറി അടച്ചു; സ്ലൊവേനിയ വഴി കടത്തിവിടുമെന്ന് ക്രൊയേഷ്യ
ബുദ്ധാപെസ്റ്റ്: അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തിന് തടയിടുന്നതിനായി ഹംഗറി ക്രൊയേഷ്യയുമായുള്ള അതിർത്തി അടച്ചു. വെള്ളിയാഴ്ച രാത്രിയാണ് സകാനിക്കു സമീപമുള്ള അതിർത്തി ഹംഗേറിയൻ സൈന്യം അടച്ചത്. തങ്ങൾക്കു മുന്നിൽ ഇതല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് അതിർത്ത
ബുദ്ധാപെസ്റ്റ്: അനിയന്ത്രിതമായ അഭയാർഥി പ്രവാഹത്തിന് തടയിടുന്നതിനായി ഹംഗറി ക്രൊയേഷ്യയുമായുള്ള അതിർത്തി അടച്ചു. വെള്ളിയാഴ്ച രാത്രിയാണ് സകാനിക്കു സമീപമുള്ള അതിർത്തി ഹംഗേറിയൻ സൈന്യം അടച്ചത്. തങ്ങൾക്കു മുന്നിൽ ഇതല്ലാതെ മറ്റു മാർഗമില്ലായിരുന്നുവെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി പറഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് അതിർത്തി അടച്ചതോടെ 1500ലധികം അഭയാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്.
അതിർത്തിയിൽ കൂറ്റൻ സ്റ്റീൽ വയറുകൾ സ്ഥാപിച്ചാണ് ഹംഗറി അഭയാർഥികളെ തടഞ്ഞത്. ഇതോടെ ഹംഗറിയിലേക്കു കടക്കാനിരുന്ന അഭയാർഥികളുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. അതിർത്തി അടയ്ക്കുന്നതിൽ നിന്നും ഹംഗറിയെ പിന്മാറ്റാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ നടത്തിയ ശ്രമം വിഫലമായിരുന്നു. സെർബിയയുമായുള്ള അതിർത്തി നേരത്തെ ഹംഗറി അടച്ചിരുന്നു.
പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കാൻ അഭയാർത്ഥികൾ ഏറെയും ആശ്രയിച്ചിരുന്നത് ഹംഗറിയെയായിരുന്നു. അതിർത്തി അടയ്ക്കുന്നതിനു മിനിറ്റുകൾക്കം മുൻപും അഭയം തേടി ആയിരങ്ങളാണ് സകാനിയിൽ എത്തിയത്. ഇവരെ അതിർത്തി കടക്കാൻ സൈന്യം അനുവദിച്ചു. അഭയാർത്ഥി പ്രവാഹം തടയാൻ ഇതല്ല ഏറ്റവും നല്ല മാർഗമെന്ന് തങ്ങൾക്കറിയാമെന്ന് വിദേശകാര്യമന്ത്രി പീറ്റർ സിജ്ജാർതോ പറഞ്ഞു. എന്നാൽ ഇതാണ് രണ്ടാമത്തെ മികച്ച മാർഗം. അഭയത്തിനായി ഇപ്പോഴും അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.