ന്യൂയോർക്ക്: പെൻസിൽവാനിയ അതിർത്തിയിലെ ഷെർമണിൽ നാല്പതുവയസ്സുള്ള റോസ്‌മേരി ബുധനാഴ്ച വൈകീട്ട് നായയുമായിനടക്കാനിറങ്ങിയതായിരുന്നു. വേട്ടക്കാരൻ തോമസ് ജസലോസ്‌ക്കിയുടെ ദൃഷ്ടിയിൽ ദൂരെ എന്തോ അനങ്ങുന്നതു പോലെ തോന്നി. പിന്നെ ഒന്നുംആലോചിക്കാനില്ലായിരുന്നു. മാനെന്ന് തെറ്റിദ്ധരിച്ചു വെടിയുതിർത്തത് നേരെ ചെന്ന് തറച്ചത് റോസ്‌മേരിയുടെ മാറിലായിരുന്നു. നായയുടെ കുരയും,നിലവിളിയും കേട്ടു ഓടിചെന്ന നായാട്ടുക്കാരൻ കണ്ടത് രക്തത്തിൽകുളിച്ചു കിടക്കുന്ന റോസ്‌മേരിയെയാണ്. സ്ഥലത്തുനിന്ന് മാറാതെ പ്രാഥമികചികിത്സ നടക്കുന്നതിനിടെ പൊലീസിനേയും വിളിച്ചു വിവരം അറിയിച്ചു.

കുതിച്ചെത്തിയ പൊലീസ് റോസ്‌മേരിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽഎത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംബുലൻസ് വരുന്നതും തന്റെ നായയുടെ കുരയും കേട്ട് തൊട്ടടുത്തുണ്ടായിരുന്ന ഭർത്താവ്ജെയ്മിയും ഇതിനകം സംഭവസ്ഥലത്തു എത്തിച്ചേർന്നിരുന്നു. ജയ്മിയുംഭാര്യക്കൊപ്പം ആശുപത്രിയിൽ എത്തി.

ഹൃദയഭേദകവും, അപ്രതീക്ഷിതവുമായ സംഭവമാണിതെന്ന് കൗണ്ടി ഷെറിഫ് ജൊ ജിറാ സ്പറഞ്ഞു. വേട്ടയാടാൻ എത്തുന്നവർ ആ പ്രദേശങ്ങളിൽ ജനങ്ങളുംഉണ്ടായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും,വേട്ടക്കാർക്ക് ഈ വിഷയത്തിൽ ബോധവൽക്ക രണം ആവശ്യമാണെന്നും ചീഫ്പറഞ്ഞു.

സൂര്യാസ്തമയത്തിന് 40 മിനിട്ടിനു ശേഷം നായാട്ട് അനുവദിക്കുന്നതല്ലെന്നനിയമം നിലവിലിരിക്കെ, സംഭവം നടന്നതു സമയം കഴിഞ്ഞിട്ടായിരുന്നുവെന്നത്.കുറ്റകരമാണെന്നും വിശദമായ പഠനത്തിനുശേഷം വേട്ടക്കാരന്റെ പേരിൽനടപടിയെടുക്കണമോ എന്ന് തീരുമാനിക്കുമെന്നും ചീഫ് പറഞ്ഞു.