അടിമാലി: രണ്ടാഴ്ച മുൻപ് അടിമാലി നെല്ലിപ്പാറ വനഭഗത്ത് കാട്ടുപോത്തിനെ വേട്ടയാടി ,മാംസം വിൽപന നടത്തിയ ചെയ്ത 8 അംഗ സംഘം പിടിയിൽ.2 നാടൻ തോക്കുകളും 3 വാഹനങ്ങളും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

മാമലക്കണ്ടം അഞ്ചുകുടി സ്വദേശി കണ്ണൻ(32)എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണൻ (58) ശക്തിവേൽ (22) ഒഴുവത്തടം സ്വദേശി മനീഷ് എന്നറിയപ്പെടുന്ന രെഞ്ചു (39) പത്താം മൈൽ സ്വദേശി സ്രാമ്പിക്കൽ ആഷിഖ് ( 26) മാങ്കുളം സ്വദേശി ശശി (58) അടിമാലി കൊരങ്ങാട്ടികുടിയിൽ സന്ദീപ്( 35) കൊരങ്ങട്ടികുടിയിൽ സാഞ്ചോ (36) എന്നിവരെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.

മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബിനോജിന്റെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി ജി സന്തോഷ്, സജീവ് സുധമോൾ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിൽ കൂതൽ പ്രതികൾ ഉണ്ടെന്നും ഇവരെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായും റേഞ്ച് ഓഫീസർ രതീഷ് കെ വി രതീഷ് അറിയിച്ചു.