- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നിയെ വേട്ടയാടിയ കേസ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്; മാൻകൊമ്പും തോക്കും അടക്കമുള്ള തൊണ്ടിസാധനങ്ങൾ കണ്ടെടുത്തു
കോതമംഗലം :ചാരുപാറ വനമേഖലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് തെളിവെടുപ്പ് നടത്തി. മാൻ കൊമ്പ് ,തോക്ക് ,തോട്ട ,വെടിമരുന്ന് തുടങ്ങിയ തൊണ്ടി സാധനങ്ങൾ കണ്ടെടുത്തവയിൽ പെടുന്നു.
പ്രതികൾ മുമ്പും നായാട്ട് നടത്തിയതിന്റെ തെളിവുകളും കിട്ടിയിട്ടുണ്ട്. കുമ്പാട്ട് പോളിന്റെ വീട്ടിൽ നിന്നും തോക്കും കാട്ടുപന്നിയെ പിടികൂടാൻ സഹായിക്കുന്ന കെണിയും കണ്ടെടുത്തു .ഒളിവിൽ പോയ വേങ്ങാപ്പിള്ളി ഡെന്നീസിന്റെ വീട്ടിൽ നിന്നാണ് മാൻ കൊമ്പ് കണ്ടടുത്തത്. ഡെന്നിയെ പിടികൂടുന്നതോടെ സംഘത്തിലെ കൂടുതൽ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെന്നീസിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഘത്തിൽ പെട്ടതെന്ന് സംശയിക്കുന്ന ചിലർ നിരീക്ഷണത്തിലുണ്ടെന്ന് വനപാലകർ വെളിപ്പെടുത്തി.കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.