മനില: ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വിവിധയിടങ്ങളിലായി മരിച്ചവരുടെ എണ്ണം 200 കടന്നു. മഴയെ തുടർന്നു നിരവധി സ്ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലും മരണ സംഖ്യ വർധിക്കുന്നതിന് കാരണമായെന്ന് അധികൃതർ വ്യക്തമാക്കി.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണെന്നും പ്രദേശത്ത് മണിക്കൂറിൽ 80 മുതൽ 95 കിലോമീറ്റർ വേഗത്തിലാണു ഇപ്പോഴും കാറ്റു വീശുന്നതെന്നും അധികൃതർ അറിയിച്ചു. മഴയെ തുടർന്നു 39 നഗരങ്ങളിൽ പാലങ്ങളും റോഡുകളും തകരാറിലായിരുന്നു. ഇത് രക്ഷാപ്രവർത്തനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

മരണസംഖ്യ ഇനിയും ഉയർനാണ് സാധ്യത. മണ്ണിനടിയിൽ നിരവധിപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദുരന്തനിവാരണസേന നൽകുന്ന വിവരം.