- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ലോറിഡയെ തകർത്ത് വൻ ചുഴലി; ഒരു മരണം; വൻ നാശനഷ്ടം; മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിൽ; ജോർജിയ, നോർത്ത് കരോളിന, മേരിലാൻഡ്, വെർജിനിയ എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ
വെർജീനിയ: ഫ്‌ളോറിഡയിൽ വൻ നാശനഷ്ടം വിതച്ച് ചുഴലിയെത്തി. ഒരാളുടെ മരണത്തിന് ഇടയാക്കിയ വൻ ചുഴലിയെ തുടർന്ന് മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിലായി. ചുഴലിയെ തുടർന്ന് ജോർജിയ, നോർത്ത് കരോളിന, മേരിലാൻഡ്, വെർജീനിയ എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെന്റിനുള്ളിലേക്ക് മരം വീണതിനെ തുടർന്നാണ് 56-കാരൻ മരിക്കുന്നത്. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ചുഴലി ഫ്‌ലോറിഡയിൽ ആഞ്ഞടിച്ചത്. സെഡാർ കീ മേഖലയിൽ 95. അടി ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. ശക്തമായ തോതിൽ കാറ്റും വീശുന്നതിനാൽ ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. അതേസമയം വെള്ളക്കെട്ടുകൾ നിറഞ്ഞതിനാൽ സിക്ക വൈറസ് ഭീഷണിയിലാണ് ഫ്‌ലോറിഡ. കൊതുകു ജന്യ രോഗമായതിനാൽ വെള്ളക്കെട്ടുകളിൽ കൊതുകുകൾ പെരുകാനുള്ള സാധ്യത ഏറെയാണ്. നിലവിൽ സിക്ക വൈറസ് ബാധിതർ ഫ്‌ലോറിഡയിൽ ഉള്ളതിനാൽ കൂടുതൽ വൈറസ് ബാധ വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായേക്കാമെന്ന ഭീഷണിയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം നി

വെർജീനിയ: ഫ്‌ളോറിഡയിൽ വൻ നാശനഷ്ടം വിതച്ച് ചുഴലിയെത്തി. ഒരാളുടെ മരണത്തിന് ഇടയാക്കിയ വൻ ചുഴലിയെ തുടർന്ന് മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇരുട്ടിലായി. ചുഴലിയെ തുടർന്ന് ജോർജിയ, നോർത്ത് കരോളിന, മേരിലാൻഡ്, വെർജീനിയ എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെന്റിനുള്ളിലേക്ക് മരം വീണതിനെ തുടർന്നാണ് 56-കാരൻ മരിക്കുന്നത്.
മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ചുഴലി ഫ്‌ലോറിഡയിൽ ആഞ്ഞടിച്ചത്. സെഡാർ കീ മേഖലയിൽ 95. അടി ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. ശക്തമായ തോതിൽ കാറ്റും വീശുന്നതിനാൽ ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. അതേസമയം വെള്ളക്കെട്ടുകൾ നിറഞ്ഞതിനാൽ സിക്ക വൈറസ് ഭീഷണിയിലാണ് ഫ്‌ലോറിഡ. കൊതുകു ജന്യ രോഗമായതിനാൽ വെള്ളക്കെട്ടുകളിൽ കൊതുകുകൾ പെരുകാനുള്ള സാധ്യത ഏറെയാണ്.
നിലവിൽ സിക്ക വൈറസ് ബാധിതർ ഫ്‌ലോറിഡയിൽ ഉള്ളതിനാൽ കൂടുതൽ വൈറസ് ബാധ വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായേക്കാമെന്ന ഭീഷണിയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് പ്രകാരം നിലവിൽ 47 പേരാണ് ഇവിടെ സിക്ക വൈറസ് ബാധിതരായിട്ടുള്ളത്.

