യർലന്റിലാകെ നാശം വിതച്ച് ഒഫിലീയ ചുഴലിക്കാറ്റ് തിങ്കളാഴ്‌ച്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്.. ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറിൽ 120 കി. മീ വേഗതയാണ് ഉള്ളത്.

തിങ്കളാഴ്‌ച്ചയോടെ രാജ്യത്ത് വീശിയടിക്കുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അടുത്ത 48 മണിക്കൂറിൽ കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം പറയുന്നു.

ഈ വർഷം ഇതുവരെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് രൂപപ്പെട്ട ശക്തമായ പത്താമത്തെ കൊടുങ്കാറ്റാണ് ഒഫിലിയ. ഒരു രാത്രിക്കൊണ്ട് രൂപപ്പെട്ട ചുഴലിക്കാറ്റ് ഒഫിലിയ ഇപ്പോൾ ഐബിരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അയർലന്റിൽ കാറ്റ് വീശും.