- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങൾകുഞ്ഞിന്റെ കിടപ്പാടം ഇഷ്ടപ്പെട്ട അയൽക്കാരൻ വില പറഞ്ഞപ്പോൾ സമ്മതിക്കാതിരുന്നത് മുതൽ നിരന്തരം മർദ്ദനം; പരാതികൾക്കൊക്കെ പുല്ലുവില; സഹികെട്ട യുവാവും ഏഴുമാസം മുൻപ് വിളിച്ച്കൊണ്ടുവന്ന ഭാര്യയും ആത്മഹത്യ കുറിപ്പെഴുതിവെച്ച് എങ്ങോട്ടോ പോയി; പ്രാർത്ഥനയോടെ വീട്ടുകാർ
വർക്കല: തങ്ങൾക്കുഞ്ഞിനെയും ഭാര്യ നേഹയെയും കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു. ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയാതെ പ്രാർത്ഥനയോടെ കഴിയുകയാണ് വീട്ടുകാർ. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാണാതായ യുവ ദമ്പതികളെ അന്വേഷിച്ച് പരക്കം പായുമ്പോൾ വീടിനകത്ത് വിറങ്ങലിച്ചിരിക്കുകയാണ് ബാപ്പയും ഉമ്മയും. തങ്ങൾക്കുഞ്ഞിന്റെ കിടപ്പാടം കണ്ണ് വെച്ച അയൽക്കാരന് സ്ഥലം കൊടുത്തിരുന്നില്ല. അന്ന് മുതൽ അയൽക്കാരനിൽ നിന്നും ഉപദ്രവം ആരംഭിച്ചിരുന്നു. കനാൽ പുറമ്പോക്കിലെ ചെറിയൊരു കുന്നിൻ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയൽവാസിയുമായി തർക്കം നടക്കുന്നത്. ഇതിന്റെ പേരിൽ പലപ്രാവശ്യം തങ്ങൾകുഞ്ഞിന് മർദ്ദനമേറ്റു. ഏറ്റവും ഒടുവിൽ രാത്രി വീടുകയറി മർദ്ദിച്ചു. പിറ്റേന്ന് വർക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേൽപ്പിച്ചു. ഇരുവരെയും കാണാതായിട്ട് ദിവസം രണ്ടായി. ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വഴിത്തർക്കത്തെ
വർക്കല: തങ്ങൾക്കുഞ്ഞിനെയും ഭാര്യ നേഹയെയും കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു. ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അറിയാതെ പ്രാർത്ഥനയോടെ കഴിയുകയാണ് വീട്ടുകാർ. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാണാതായ യുവ ദമ്പതികളെ അന്വേഷിച്ച് പരക്കം പായുമ്പോൾ വീടിനകത്ത് വിറങ്ങലിച്ചിരിക്കുകയാണ് ബാപ്പയും ഉമ്മയും. തങ്ങൾക്കുഞ്ഞിന്റെ കിടപ്പാടം കണ്ണ് വെച്ച അയൽക്കാരന് സ്ഥലം കൊടുത്തിരുന്നില്ല. അന്ന് മുതൽ അയൽക്കാരനിൽ നിന്നും ഉപദ്രവം ആരംഭിച്ചിരുന്നു.
കനാൽ പുറമ്പോക്കിലെ ചെറിയൊരു കുന്നിൻ മുകളിലെ ഇവരുടെ വീട്ടിലേക്ക് ഒരു നടവഴിയാണുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ വഴിയെച്ചൊല്ലിയാണ് അയൽവാസിയുമായി തർക്കം നടക്കുന്നത്. ഇതിന്റെ പേരിൽ പലപ്രാവശ്യം തങ്ങൾകുഞ്ഞിന് മർദ്ദനമേറ്റു. ഏറ്റവും ഒടുവിൽ രാത്രി വീടുകയറി മർദ്ദിച്ചു. പിറ്റേന്ന് വർക്ക്‌ഷോപ്പിലെത്തി കമ്പികൊണ്ട് അടിച്ച് കഴുത്തിലും നെഞ്ചിലും പരിക്കേൽപ്പിച്ചു.
ഇരുവരെയും കാണാതായിട്ട് ദിവസം രണ്ടായി. ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. വഴിത്തർക്കത്തെ തുടർന്ന് നിരവധി തവണ മർദ്ദനമേൽക്കേണ്ടി വന്ന തങ്ങൾകുഞ്ഞിന്റെ പരാതി സ്വീകരിക്കുവാനോ അന്വേഷണം നടത്തുവാനോ വർക്കല പൊലീസ് തയ്യാറാകാത്തതിൽ ദുഃഖിതനും നിരാശനുമായിരുന്നു ആവലാതിക്കാരനായ ഈ യുവാവ്. ഓരോ പ്രാവശ്യവും പരാതിയുമായി ചെന്നപ്പോഴൊക്കെ ഭീഷണിയും അവഗണനയുമായിരുന്നു വർക്കല സ്റ്റേഷനിൽ നിന്നുണ്ടായത്.
അയൽവാസികളുടെ മർദ്ദനമേറ്റ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലിരിക്കെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ വർക്കല ചിലക്കൂർ സെയ്ദലി മൻസിലിൽ തങ്ങൾകുഞ്ഞ് (27), ഗർഭിണിയായ ഭാര്യ നേഹ (26) എന്നിവരുടെ വീട് ഹൃദയനൊമ്പരത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
നീതി ലഭിക്കില്ല എന്നുറപ്പായതോടെയാണ് ഏഴുമാസം ഗർഭിണിയായ ഭാര്യയെയും കൂട്ടി വിവരങ്ങളെല്ലാം ഒരു ആത്മഹത്യാക്കുറിപ്പിലെന്ന പോലെ എഴുതി തയ്യാറാക്കി വച്ചിട്ട് ആശുപത്രിയിൽ നിന്നു തങ്ങൾകുഞ്ഞ് അപ്രത്യക്ഷമായിരിക്കുന്നത്. മരണം മാത്രമേ നമ്മുടെ മുന്നിലുള്ളൂ എന്നെഴുതിയ കുറിപ്പിൽ പണവും സ്വാധീനവുമില്ലാത്തവന്റെ വേദനയുണ്ട്.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാണാതായ യുവ ദമ്പതികളെ അന്വേഷിച്ച് പരക്കം പായുമ്പോൾ വീടിനകത്ത് വിറങ്ങലിച്ചിരിക്കുകയാണ് ബാപ്പ ഷാഹുദ്ദീനും ഉമ്മ അവ്വാഉമ്മാളും മൂത്ത സഹോദരൻ സെയ്ദലിയും. ഒരപകടവും കൂടാതെ മകനും മരുമകളും മടങ്ങിവരണേ എന്ന പ്രാർത്ഥനയിലാണ് വയോധികദമ്പതികൾ. വർക്കല പുത്തൻചന്ത മാർക്കറ്റിനു സമീപം ഉന്തുവണ്ടിയിൽ പച്ചക്കറിക്കച്ചവടം നടത്തുന്ന ഷാഹുദ്ദീന്റേത് നിർദ്ധന കുടുംബമാണ്.
രണ്ട് ആൺമക്കളാണുള്ളത്. മൂത്തയാൾ കുറെക്കാലമായി മാനസിക അസുഖത്തിന് ചികിത്സയിലാണ്. തങ്ങൾകുഞ്ഞും ഷാഹുദ്ദീനും രാപകൽ പണിയെടുത്താണ് കുടുംബം പോറ്റുന്നത്. ഒരു വെൽഡിങ് വർക്ക്‌ഷോപ്പിൽ ജീവനക്കാരനാണ് തങ്ങൾകുഞ്ഞ്. അഞ്ച് സെന്റ് ഭൂമിയും ചെറിയൊരു കൂരയുമാണ് ഇവരുടെ ആകെ സമ്പാദ്യം.
സമീപവാസിയായ നേഹയെ എട്ട് മാസം മുമ്പ് വിളിച്ചുകൊണ്ടു വന്ന് രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. നേഹയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി. മൂന്ന് വർഷം മുമ്പ് അയൽവാസി വീടും പുരയിടവും വിലയ്ക്ക് ചോദിച്ചതായി തങ്ങൾകുഞ്ഞിന്റെ ബാപ്പ ഷാഹുദ്ദീൻ പറയുന്നു. കൊടുക്കാമെന്ന് വിചാരിച്ചെങ്കിലും ഉദ്ദേശിച്ച വില കിട്ടാത്തതുകൊണ്ട് കച്ചവടം നടന്നില്ല. ഇതിനു ശേഷമാണ് ഉപദ്രവം കൂടിയത്.