- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് പോകാൻ നിർബന്ധിച്ചു; ഭാര്യയെ വിറകുകൊണ്ട് തലയ്ക്കടിച്ചു; കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊല്ലം: ജോലിക്ക് പോകാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ സ്വന്തം ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് അറസ്റ്റിൽ. തഴുത്തല മിനി കോളനിയിൽ സുധീഷ് ഭവനത്തിൽ സുധീഷ് (27) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ജോലിക്ക് പോകാൻ സ്ഥിരമായി ഭാര്യ ലക്ഷമി സുധീഷിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ തയ്യാറായില്ല. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ജനുവരി 26-ന് വൈകീട്ട്, ജോലിക്കു പോകാതെ വീട്ടിൽ നിൽക്കുന്ന സുധീഷിനോട് ജോലിക്ക് പോകണമെന്നും പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുനൽകണമെന്നും ആവശ്യപ്പെട്ടതായിരുന്നു പ്രകോപനത്തിനു കാരണം.
ഒന്നരവയസ്സുള്ള ഇവരുടെ കുഞ്ഞിനെ തൂക്കിയെടുത്തു കട്ടിലിലേക്കെറിഞ്ഞ് പരിക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ സുജിത് ബി.നായർ, റെനോക്സ്, ജോയി, ഗിരീശൻ, സി.പി.ഒ. അനൂപ്, ജാസ്മിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.




