- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാമ്പത്യത്തിലെ സ്വാകാര്യതകൾ ഭാര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; സംഭവം പൂണെയിൽ
പൂണെ: വിവാഹ ജീവിതത്തിലെ സ്വാകാര്യതകൾ ആവശ്യത്തിൽക്കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പൂണെയിലെ ദമ്പതികളുടെ മരണത്തിൽ കലാശിച്ചു. ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യ സോനാലിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ക്ഷുഭിതനായി ഭർത്താവ് രാകേഷ് ഗാങ്ങൂർഡേ(34)യാണ് കടുംകൈ ചെയ്തത്. നാല് വർഷമായി വിവാഹിതരായിരുന്ന ദമ്പതികൾക്ക് മക്കളില്ല. സോനാലിക്ക് 28 വയസ്സുണ്ട്. യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലെ പല കാര്യങ്ങളും സോനാലി ഫേസ്‌ബുക്കിലൂടെ കൂട്ടുക്കാരുമായി പങ്കുവച്ചത് തന്നെ പ്രകോപിച്ചതായി രാകേഷ് ആത്മഹത്യാകുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫോൺ എടുക്കാതെ വന്നപ്പോൾ അന്വേഷിക്കാൻ ബുധനാഴ്‌ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരൻ വീടു പൂട്ടിയിരിക്കുന്നതായാണു കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ച് അകത്തുകടന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോനാലി
പൂണെ: വിവാഹ ജീവിതത്തിലെ സ്വാകാര്യതകൾ ആവശ്യത്തിൽക്കൂടുതൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പൂണെയിലെ ദമ്പതികളുടെ മരണത്തിൽ കലാശിച്ചു. ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭാര്യ സോനാലിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ക്ഷുഭിതനായി ഭർത്താവ് രാകേഷ് ഗാങ്ങൂർഡേ(34)യാണ് കടുംകൈ ചെയ്തത്. നാല് വർഷമായി വിവാഹിതരായിരുന്ന ദമ്പതികൾക്ക് മക്കളില്ല. സോനാലിക്ക് 28 വയസ്സുണ്ട്.
യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലെ പല കാര്യങ്ങളും സോനാലി ഫേസ്‌ബുക്കിലൂടെ കൂട്ടുക്കാരുമായി പങ്കുവച്ചത് തന്നെ പ്രകോപിച്ചതായി രാകേഷ് ആത്മഹത്യാകുറിപ്പിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫോൺ എടുക്കാതെ വന്നപ്പോൾ അന്വേഷിക്കാൻ ബുധനാഴ്‌ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരൻ വീടു പൂട്ടിയിരിക്കുന്നതായാണു കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ച് അകത്തുകടന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സോനാലിയുടെ മൃതദേഹം കിടക്കയിലും രാകേഷ് കയറിൽ തൂങ്ങിയ നിലയിലുമായിരുന്നു. എം.ബി.എ ബിരുദധാരിയാണ് രാകേഷ്. സ്വന്തം കമ്പനി തുടങ്ങുന്നതിനായി പ്രൈവറ്റ് കമ്പനിയിലെ ജോലി രാകേഷ് കുറച്ചുദിവസം മുമ്പ് രാജിവച്ചിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറാണ് സോനാലി.