- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ നിറവയറിൽ തൊട്ടു കളിക്കുന്ന ആ കുഞ്ഞുങ്ങൾ ഇനി അനാഥർ; പ്രസവശേഷം ലിഫ്റ്റിൽ കയറുന്നതിനിടയിൽ അമ്മയുടെ ശരീരം രണ്ടായി മുറിഞ്ഞു വീണു; മരണ വേദനയ്ക്കിടയിലും നവജാത ശിശുവിനെ നെഞ്ചിൽ ചേർത്ത് വെച്ച് മാതൃവാത്സല്യം
മാഡ്രിഡ്: ഇത്രയും ക്രൂരമായ വിധി മറ്റാർക്കും ഉണ്ടാവല്ലെ എന്ന് നമുക്കും പ്രാർത്ഥിക്കാം. അമ്മയുടെ നിറവയറിൽ തൊട്ട് കളിച്ച് കുഞ്ഞുവാവയ്ക്കായി കാത്തിരുന്ന ആ മൂന്ന് വയസ്സുകാരിയും നാലു വയസ്സുകാരിയും ഒടുവിൽ അനാഥരായി. ആ അമ്മയാവട്ടെ ജന്മം നൽകിയ കുഞ്ഞിന് ഒരിറ്റ് മുലപ്പാൽ നൽകാൻ കഴിയാത്ത വേദന ബാക്കി വെച്ച് ലോകത്തോട് വിടപറയുകയും ചെയ്തു. അതും അതി ദാരുണമായി. കുഞ്ഞനുജത്തിയെ അമ്മ ഇരുവർക്കും സമ്മാനമായി നൽകി എങ്കിലും മൂന്ന് മക്കൾക്കും ഒപ്പം കളിക്കാൻ ആ അമ്മയ്ക്ക് വിധിയില്ല. മൂന്നാമത്തെ കുഞ്ഞും പിറന്നതിന്റെ സന്തോഷം ആഘോഷിക്കുന്നതിന് മുമ്പേ ആ അമ്മയെ വിധി തട്ടിയെടുത്തതാവട്ടെ വളരെ ക്രൂരമായ നിലയിലും. പ്രസവ വേദന മാറും മുമ്പ് ശരീരം രണ്ടായി പിളർന്നാണ് ഈ അമ്മ മരണത്തിന് കീഴടങ്ങിയത്. പ്രസവ ശേഷം മൂന്നാം നിലയിൽ നിന്ന് നാലാം നിലയിലേക്ക് മാറ്റുന്നതിനിടയിൽ ലിഫ്റ്റിനിടയിൽപ്പെട്ട് ശരീരം രണ്ടായി മുറിഞ്ഞ് വളരെ ദാരുണമായാണ് ഈ അമ്മ കൊല്ലപ്പെട്ടത്. റോസിയോ കോർട്ടസ് നുനസ് എന്ന 25കാരിയാണ് മൂന്ന് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്
മാഡ്രിഡ്: ഇത്രയും ക്രൂരമായ വിധി മറ്റാർക്കും ഉണ്ടാവല്ലെ എന്ന് നമുക്കും പ്രാർത്ഥിക്കാം. അമ്മയുടെ നിറവയറിൽ തൊട്ട് കളിച്ച് കുഞ്ഞുവാവയ്ക്കായി കാത്തിരുന്ന ആ മൂന്ന് വയസ്സുകാരിയും നാലു വയസ്സുകാരിയും ഒടുവിൽ അനാഥരായി. ആ അമ്മയാവട്ടെ ജന്മം നൽകിയ കുഞ്ഞിന് ഒരിറ്റ് മുലപ്പാൽ നൽകാൻ കഴിയാത്ത വേദന ബാക്കി വെച്ച് ലോകത്തോട് വിടപറയുകയും ചെയ്തു. അതും അതി ദാരുണമായി.
കുഞ്ഞനുജത്തിയെ അമ്മ ഇരുവർക്കും സമ്മാനമായി നൽകി എങ്കിലും മൂന്ന് മക്കൾക്കും ഒപ്പം കളിക്കാൻ ആ അമ്മയ്ക്ക് വിധിയില്ല. മൂന്നാമത്തെ കുഞ്ഞും പിറന്നതിന്റെ സന്തോഷം ആഘോഷിക്കുന്നതിന് മുമ്പേ ആ അമ്മയെ വിധി തട്ടിയെടുത്തതാവട്ടെ വളരെ ക്രൂരമായ നിലയിലും. പ്രസവ വേദന മാറും മുമ്പ് ശരീരം രണ്ടായി പിളർന്നാണ് ഈ അമ്മ മരണത്തിന് കീഴടങ്ങിയത്.
പ്രസവ ശേഷം മൂന്നാം നിലയിൽ നിന്ന് നാലാം നിലയിലേക്ക് മാറ്റുന്നതിനിടയിൽ ലിഫ്റ്റിനിടയിൽപ്പെട്ട് ശരീരം രണ്ടായി മുറിഞ്ഞ് വളരെ ദാരുണമായാണ് ഈ അമ്മ കൊല്ലപ്പെട്ടത്. റോസിയോ കോർട്ടസ് നുനസ് എന്ന 25കാരിയാണ് മൂന്ന് മക്കളെയും തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞത്. ശരീരം നുറുങ്ങുന്ന വേദനയിലും തന്റെ കുഞ്ഞോമനയെ ചേർത്ത് പിടിക്കാനും ഈ അമ്മ മറന്നില്ല. തനിക്ക് ഇനി ഒരിക്കലും മക്കളെ കാണാനാവില്ലെന്ന തിരിച്ചറിവിൽ പ്രാണവേദന കൊണ്ട് പുളയുമ്പോഴും കുഞ്ഞിനെ ഇവർ നെഞ്ചോട് ചേർത്തു. തെക്കൻ സ്‌പെയിനിലാണ് സംഭവം നടന്നത്.
രാവിലെ 11 മണിക്ക് ഇവരുടെ സിസേറിയൻ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രസവ വാർഡിലേക്ക് അമ്മയെയും കുഞ്ഞിനെയും മാറ്റുന്നതിനിടയിലാണ് റോസിയോ അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ ഇവർ ജന്മം നൽകിയ കുഞ്ഞ് ഒപ്പം ഇല്ലായിരുന്നു. രണ്ടാമത്തെ നിലയിൽ നിന്നും പോർട്ടറാണ് ഇവരെ സ്‌ട്രെക്ചറിൽ കിടത്തി മൂന്നാമത്തെ നിലയിലെ പ്രസവ വാർഡിലേക്ക് കൊണ്ടുപോയത്. യുവതിയുടെ ശരീരം പൂർണ്ണമായും ലിഫ്റ്റിനുള്ളിലാകുന്നതിന് മുമ്പ് തന്നെ ലിഫ്റ്റ് അപ്രതീക്ഷിതമായി മേലോട്ട് ഉയരുകയും ഇവരുടെ ശരീരം രണ്ടായി പിളരുകയുമായിരുന്നു.