കണ്ണൂർ: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ച ഭർത്താവ് ഇന്ന് പുലർച്ചെ മരിച്ചു. പരിയാരം ചെങ്ങൽ സ്വാമി കോവിൽ ക്ഷേത്രത്തിന് സമീപത്തെ പി. ഉത്തമനാ (57) ണ് മരണമടഞ്ഞത്. ഭാര്യ പി.പ്രേമയെ (45) കഴിഞ്ഞ ദിവസം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ഉത്തമൻ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉത്തമനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയി കഴിഞ്ഞിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. ഭാര്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ്. കുടുംബ വഴക്കിനെ തുടർന്നാണ് അക്രമമെന്ന് പൊലിസ് പറഞ്ഞു.

മകന്റെ ഭാര്യ പുറത്തുപോയ സമയത്താണ് വീട്ടിൽ വെച്ചു ഉത്തമനും ഭാര്യയും വഴക്കുണ്ടാവുകയും പ്രേമയെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ഉത്തമൻ ജീവനൊടുക്കാൻ തുനിഞ്ഞത്.