- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ വെള്ളിക്കുളങ്ങരയിൽ യുവതിയെ നാട്ടുകാർ നോക്കി നിൽക്കെ ഭർത്താവ് ചുട്ടു കൊന്നു; കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ജീത്തുവിനെ ഭർത്തവ് കൊലപ്പെടുത്തിയത് പെട്രോളൊഴിച്ച ശേഷം തീവെച്ച്: യുവതിയെ തീവെയ്ക്കുന്നതു കണ്ടിട്ടും നാട്ടുകാർ നോക്കി നിന്നു: ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും ആരും സഹായിച്ചില്ലെന്നും റിപ്പോർട്ട്
തൃശൂർ: തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് ചുട്ടു കൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവിനെയാണ് നാട്ടുകാർ നോക്കി നിൽക്കേ ഭർത്താവ് വിരാജ് തീ കൊളുത്തി കൊന്നത്. കുടുംബശ്രീ യോഗത്തിന് ശേഷം ജീത്തു പുറത്തിറങ്ങിയപ്പോളാണ് വിരാജ് തീ കൊളുത്തിയത്. മോനൊടി കണ്ണോളി ജനാർദ്ദനന്റെ മകളാണ് ജീതു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് ജീത്തു മരണത്തിന് കീഴടങ്ങിയത്. അതേസമയം വിരാജ് ജീത്തുവിനെ തീ കൊളുത്തുന്നത് കൺമുന്നിൽ കണ്ടിട്ടും നാട്ടുകാർ ഇടപെട്ടില്ല. പെട്രോളൊഴിച്ചാണ് വിരാജ് ഭാര്യയ്ക്ക് തീ കൊളുത്തിയത്. അപ്പോഴെല്ലാം നാട്ടുകാർ നിസംഗമായി നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജീത്തുവിനെ തീകൊളുത്തിയ ശേഷം വിരാജ് ഒളിവിൽ പോയി. ഞായറാഴ്ച കുടുംബ ശ്രീ യോഗം കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്. ഭർത്താ
തൃശൂർ: തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതിയെ ഭർത്താവ് ചുട്ടു കൊന്നു. വെള്ളിക്കുളങ്ങര സ്വദേശി ജീത്തുവിനെയാണ് നാട്ടുകാർ നോക്കി നിൽക്കേ ഭർത്താവ് വിരാജ് തീ കൊളുത്തി കൊന്നത്. കുടുംബശ്രീ യോഗത്തിന് ശേഷം ജീത്തു പുറത്തിറങ്ങിയപ്പോളാണ് വിരാജ് തീ കൊളുത്തിയത്. മോനൊടി കണ്ണോളി ജനാർദ്ദനന്റെ മകളാണ് ജീതു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയാണ് ജീത്തു മരണത്തിന് കീഴടങ്ങിയത്.
അതേസമയം വിരാജ് ജീത്തുവിനെ തീ കൊളുത്തുന്നത് കൺമുന്നിൽ കണ്ടിട്ടും നാട്ടുകാർ ഇടപെട്ടില്ല. പെട്രോളൊഴിച്ചാണ് വിരാജ് ഭാര്യയ്ക്ക് തീ കൊളുത്തിയത്. അപ്പോഴെല്ലാം നാട്ടുകാർ നിസംഗമായി നോക്കി നിൽക്കുക മാത്രമാണ് ചെയ്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജീത്തുവിനെ തീകൊളുത്തിയ ശേഷം വിരാജ് ഒളിവിൽ പോയി. ഞായറാഴ്ച കുടുംബ ശ്രീ യോഗം കഴിഞ്ഞപ്പോഴാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജിന്റെ വീടിന് മുന്നിൽ വച്ചാണ് സംഭവം നടന്നത്. ഭർത്താവുമായി പിണങ്ങിയ ജീത്തു മോനൊടിലുള്ള സ്വന്തം വീട്ടിലായിരുന്ന. ലോണെടുത്ത പണം തിരികെ നൽകാൻ ചെങ്ങാലൂരിലെ കുടുംബശ്രീ യൂണിറ്റിന്റെ യോഗത്തിൽ പങ്കെടുക്കാൻ പിതാവിനൊപ്പമായിരുന്നു ജീത്തു എത്തിയത്. യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ജീതുവിനെ വീടിന് മുന്നിൽ കാത്തു നിന്നാണ് വിരാജ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
ജീതു വീടിന് മുന്നിലെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കന്നാസിലെ പെട്രോൾ ജീതുവിന്റെ ശരീരത്തിൽ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. കണ്ടുനിന്ന നാട്ടുകാരാരും തന്നെ ജീതുവിനെ രക്ഷിക്കാൻ ശ്രമിച്ചതുമില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകാനും നാട്ടുകാർ സഹായിച്ചില്ല. യുവതിയുടെ അച്ഛനും ഓട്ടോ ഡ്രൈവറും കൂടിയാണ് യുവതിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കേ ഇന്ന് മരണം സംഭവിക്കുക ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോട് കൂടി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഒളിവിൽ പോയ വിരാജിന് വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ തീ കൊളുത്തുന്നത് കണ്ടിട്ടും ആരും തടയാനെത്തിയില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കി. കുടുംബ ശ്രീ യോഗത്തിന് വന്ന 20ൽ ധികം പേർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇവർ ആരും തടഞ്ഞില്ല. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വിരാജുവും ഗീതുവും സംയുക്തമായി വിവാഹ മോചനത്തിനായി കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല.
കുടുംബ പ്രശ്‌നത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞ് താമസിക്കു ആയിരുന്നു. കുടുംബ ശ്രീ യോഗത്തിന് ജീത്തു എത്തുമെന്ന് മനസ്സിലാക്കിയ വിരാജ് ഇവരെ കാത്തിരുന്നു കൊല്ലുകയായിരുന്നു. പെൺകുട്ടി അച്ഛനൊപ്പമാണ് കുടുംബശ്രീ യോഗത്തിനെത്തിയത്. ഞായറാഴ്ച മുതൽ ഇയാൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഇയാൾ സംസ്ഥാനം വിട്ട് പോയതായാണ് സൂചന. പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.