- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം പുറം ലോകം അറിയുന്നത് ഉച്ച കഴിഞ്ഞിട്ടും കിടപ്പു മുറിയുടെ വാതിൽ തുറക്കാതായതോടെ എട്ടു വയസ്സുകാരനായ മകൻ മറ്റുള്ളവെര വിവരം അറിയിച്ചപ്പോൾ: അമേരിക്കയിൽ നിന്നും നാട്ടിലെത്തി സെറ്റിൽ ചെയ്ത യുവാവ് മദ്യത്തിനടിമയെന്നും റിപ്പോർട്ട്
ചാലക്കുടി: ചാലക്കുടിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടി റെയിൽവേ സ്‌റ്റേഷന് സമീപം താമസിക്കുന്ന കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് (33) മരിച്ചത്. സൗമ്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ലൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം പുറം ലോകം അറിയുന്നത്. എന്നാൽ തേലന്ന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. സംഭവം നടക്കുമ്പോൾ ലൈജുവും സൗമ്യയും എട്ടു വയസ്സുകരനായ ഏക മകൻ ഹാരോണുമാണ് വീട്ടിലുണ്ടായിരുന്നത്. നേരം വെളുത്തിട്ടും കുട്ടി അച്ഛനേയും അമ്മയേയും വീട്ടിൽ കണ്ടിരുന്നില്ല. ഉച്ച കഴിഞ്ഞിട്ടും കിടപ്പുമുറിയുടെ വാതിൽ തുറക്കാതായതോടെ കുട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ വയറ്റിൽ കുത്തേറ്റ നിലയിൽ കിടക്കയിലായിരുന്നു സൗമ്യയുടെ മൃതദേഹം. കൈ ഞരമ്പ് മുറിച്ച നിലയിൽ ലൈജുവിനെയും മുറിയിൽ കണ്ടു. ഇരുവരേയും ഉടൻ ആ
ചാലക്കുടി: ചാലക്കുടിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചാലക്കുടി റെയിൽവേ സ്‌റ്റേഷന് സമീപം താമസിക്കുന്ന കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് (33) മരിച്ചത്. സൗമ്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ലൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം പുറം ലോകം അറിയുന്നത്. എന്നാൽ തേലന്ന് രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
സംഭവം നടക്കുമ്പോൾ ലൈജുവും സൗമ്യയും എട്ടു വയസ്സുകരനായ ഏക മകൻ ഹാരോണുമാണ് വീട്ടിലുണ്ടായിരുന്നത്. നേരം വെളുത്തിട്ടും കുട്ടി അച്ഛനേയും അമ്മയേയും വീട്ടിൽ കണ്ടിരുന്നില്ല. ഉച്ച കഴിഞ്ഞിട്ടും കിടപ്പുമുറിയുടെ വാതിൽ തുറക്കാതായതോടെ കുട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ വയറ്റിൽ കുത്തേറ്റ നിലയിൽ കിടക്കയിലായിരുന്നു സൗമ്യയുടെ മൃതദേഹം. കൈ ഞരമ്പ് മുറിച്ച നിലയിൽ ലൈജുവിനെയും മുറിയിൽ കണ്ടു. ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചു. ലൈജു മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആളൂർ സ്വദേശിയായ ലൈജുവും കുടുംബവും ഒരു വർഷം മുമ്പാണ് ചാലക്കുടി റെയിൽവേ സ്‌റ്റേഷനടുത്ത് താമസം തുടങ്ങിയത്. ലൈജുവും സൗമ്യയും സോഫ്റ്റ് വെയർ എൻജിനീയർമാരായിരുന്നു. അമേരിക്കയിലായിരുന്ന ലൈജു ഈയിടെയാണ് നാട്ടിൽ വന്ന് കൊരട്ടിയിലെ ഇൻഫോ പാർക്കിൽ ജോലിക്ക് ചേർന്നത്. സൗമ്യ പാലാരിവട്ടത്തെ ഐ.ടി സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ചാലക്കുടി തച്ചുടപറമ്പിൽ മൽപ്പാൻ ജോസഫിന്റെ മകളാണ്. അയൽവാസികൾക്ക് ഇവരെക്കുറിച്ച് കാര്യമായി അറിയില്ല. ലൈജു മദ്യത്തിനടിമപ്പെട്ടിരുന്നതായും ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാളുടെ സഹോദരന്റെ വിവാഹത്തിന് പോകുന്നത് സംബന്ധിച്ച് രണ്ടുപേരും വഴക്കിട്ടതായി പറയുന്നു. ലൈജു വിവാഹത്തിൽ സംബന്ധിച്ചിരുന്നില്ല. വ്യാഴാഴ്ച സൗമ്യയുടെ പിറന്നാളായിരുന്നു. അത് ആഘോഷിക്കാനുള്ള ഒരുക്കവും നടന്നിരുന്നു. അതിനിടയിലാണ് ദുരന്തം. ഡിവൈ.എസ്‌പി ഷാഹുൽ ഹമീദ്, സിഐ ഹരിദാസ്, എസ്‌ഐ ജയേഷ് ബാലൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.