ഷാർജ: ഷാർജ ഗവൺമെന്റിന് കീഴിലുള്ള ഇസ്ലാമിക് ഫോറം സംഘടിപ്പിക്കുന്ന ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം (മാർച്ച് 23, 24) വെള്ളി, ശനി ദിവസങ്ങളിൽ ഷാർജ കോർണിഷിലുള്ള നൂർ മസ്ജിദിൽ നടക്കും. വൈകുന്നേരം 6.30 മുതൽ 8.30 വരെ നടക്കുന്ന പരിപാടിയിൽ 'സഹിഷ്ണുതയുടെ മൂല്യങ്ങൾ അർഥങ്ങൾ' എന്ന വിഷയത്തിൽ ഉറുദു, മലയാളം ഭാഷകളിലാണ് പ്രഭാഷണം.

ഗവൺമെന്റ് പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കാരന്തൂർ ജാമിഅ മർകസിന്റെ വൈസ് ചാൻസലറും ചിന്തകനും പ്രഭാഷകനുമായ ചുള്ളിക്കോട് യു എ ഇ ഗവൺമെന്റടക്കം നിരവധി രാജ്യങ്ങളിലെ ഔദ്യോഗിക ക്ഷണിതാവായി പ്രഭാഷണങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. ഷാർജ ഗവൺമെന്റ് അതിഥിയായി ആദ്യമായിട്ടാണ് എത്തുന്നത്. പരിപാടിയുടെ പ്രചരണത്തിനായി വ്യത്യസ്ത പദ്ധതികളാണ് ഇതിനകം ഇസ്ലാമിക് ഫോറം നടത്തിയത്. പ്രധാന റോഡുകളിലും കവലകളിലും ബിൽ ബോർഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

ശൈഖ് സായിദ് വർഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാനവികതയും സഹിഷ്ണുതയും ഉയർത്തിക്കാണിക്കുന്ന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷാർജ ഇസ്ലാമിക് ഫോറം കോർഡിനേറ്റർ ഡോ. നാസർ വാണിയമ്പലം അറിയിച്ചു.

പ്രഭാഷണത്തിന്ന് അജ്മാനിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 055-8650543.