- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ആഘോഷം അവിസ്മരണീയമായി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യുൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആഭിമുഖ്യത്തിൽ 36-മത് ക്രിസ്തുമസ് ആഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഡിസംബർ 25ന് വൈകുന്നേരം 5 മുതലായിരുന്നു ആഘോഷ പരിപാടികൾ. പ്രസിഡന്റ് റവ.ഫിലിപ്പ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രക്ഷാധികാരി വെരി.റവ.സഖറിയാ പുന്നൂസ് കോറെപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം ആശംസിച്ചു. റവ.ഫിലിപ്പ് ഫിലിപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിക്കുന്ന അനുഭവമാണ് അർത്ഥവത്തായ ക്രിസ്തുമസ് എന്ന് എപ്പിസ്‌ക്കോപ്പാ ഉദ്‌ബോധിപ്പിച്ചു.തുടർന്ന് ഡോ.അന്നാ.കെ.ഫിലിപ്പ് ICECH ചുമതലക്കാരെ സദസിന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പൽ സഭകളിൽപ്പെട്ട 18 ഇടവകകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യുൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ ആഭിമുഖ്യത്തിൽ 36-മത് ക്രിസ്തുമസ് ആഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഡിസംബർ 25ന് വൈകുന്നേരം 5 മുതലായിരുന്നു ആഘോഷ പരിപാടികൾ.
പ്രസിഡന്റ് റവ.ഫിലിപ്പ് ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രക്ഷാധികാരി വെരി.റവ.സഖറിയാ പുന്നൂസ് കോറെപ്പിസ്‌ക്കോപ്പാ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം ആശംസിച്ചു.
റവ.ഫിലിപ്പ് ഫിലിപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്‌ക്കോപ്പാ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിക്കുന്ന അനുഭവമാണ് അർത്ഥവത്തായ ക്രിസ്തുമസ് എന്ന് എപ്പിസ്‌ക്കോപ്പാ ഉദ്‌ബോധിപ്പിച്ചു.തുടർന്ന് ഡോ.അന്നാ.കെ.ഫിലിപ്പ് ICECH ചുമതലക്കാരെ സദസിന് പരിചയപ്പെടുത്തി.
തുടർന്ന് സീറോ മലബാർ സഭയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുവിന്റെ മാനജാതിക്കായുള്ള മാനുഷാവതാരം എന്നെന്നും മാനവർ ഓർക്കണമെന്ന് ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
തുടർന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കപ്പെട്ട വൈവിദ്ധ്യമാർന്ന പരിപാടികൾ ക്രിസ്തുമസ് ആഘോഷത്തെ മികവുറ്റതാക്കി.
ഈ വർഷം ലഭിച്ച ക്രിസ്തുമസ് സ്‌ത്രോത്രകാഴ്ച മലങ്കര ഓർത്തഡോക്‌സ് സഭയുടെ നാഗപൂരിലുള്ള മിഷൻ പ്രോജക്ടിനു വേണ്ടി നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
2018ൽ നടത്തുവാൻ പോകുന്ന പ്രോഗ്രാമുകളെപ്പറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ റവ.കെ.ബി. കുരുവിള പ്രസ്താവന നടത്തി. ട്രഷറർ റെജി ജോർജ്ജ് നന്ദി രേഖപ്പെടുത്തി.
നാലു മണിക്കൂറിലധികം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായി ലിൻഡാ നൈനാൻ, ലക്‌സിയാ ജേക്കബ് എന്നിവർ പ്രവർത്തിച്ചു.
വെരി.റവ.സഖറിയാ പുന്നൂസ് കോർ എപ്പിസ്‌ക്കോപ്പായുടെ കോർ എപ്പിസ്‌ക്കോപ്പായുടെ പ്രാർത്ഥനയ്ക്കും ആശിർവാദത്തിനും ശേഷം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് തിരശീല വീണു.