ഹൂസ്റ്റൻ : സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് പള്ളിയിൽ മൂന്ന് നോന്പാചരണവുംറിട്രീറ്റും 21 മുതൽ 24 വരെ നടത്തപ്പെടും. ഞായറാഴ്ച (21) വൈകിട്ട് 6 മണിക്ക്‌സന്ധ്യാ നമസ്‌കാരത്തോടുകൂടി നോന്പാചരണത്തിനു തുടക്കമാകും. ബുധനാഴ്ച വൈകിട്ട്കുർബാനയോടെ സമാപിക്കും.

തിങ്കൾ, ചൊവ്വ (21, 22) ദിവസങ്ങളിൽ വൈകിട്ട് 6.30 നു സന്ധ്യാ നമസ്‌കാരവുംതുടർന്നു റിട്രീറ്റും നടക്കും. സെന്റ് പീറ്റേഴ് സ് ആൻഡ് സെന്റ് പോൾസ് മലങ്കരഓർത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് നേതൃത്വം നൽകും.

തിങ്കൾ മുതൽ ബുധൻ വരെ വെളുപ്പിനു 4 മണിക്കു പ്രഭാത പ്രാർത്ഥനയും 12 മണിക്ക് ഉച്ചനമസ്‌കാരവും ദേവാലയത്തിൽ നടത്തപ്പെടുമെന്നു വികാരിറവ. ഫാ. പി.എം. ചെറിയാൻ അറിയിച്ചു.