- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ പുതുവത്സര സംഗമം അവിസ്മരണീയമായി
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളാൽശ്രദ്ധേയമായി. ജനുവരി 13 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ളദേശി റെസ്റ്റോറന്റിൽ വച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. റാന്നി സ്വദേശിയും സെന്റ് ജെയിംസ് ക്‌നാനായ ചർച്ച വികാരിയും ആയ റവ. ഫാ. എബ്രഹാം സക്കറിയ ചരിവുപറമ്പിൽന്റെ (ജെക്കു അച്ചൻ ) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് റാന്നി നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സ്വയംപരിചയപ്പെടുത്തൽ ചടങ്ങു നടന്നു. അധ്യക്ഷ പ്രസംഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സംഘടനയുടെറിപ്പോർട്ട് അവതരിപ്പിച്ചു.സമ്മേളനത്തിൽ പങ്കെടുത്ത റാന്നി ബ്ലോക്ക് പഞ്ചായത്ത്അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ മേഴ്‌സി പാണ്ടിയത്, ഹൃസ്വസന്ദർശനത്തിനു ഹൂസ്റ്റണിൽ എത്തിയ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിൽ ഒന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമം വിപുലമായ പരിപാടികളാൽശ്രദ്ധേയമായി. ജനുവരി 13 നു ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ളദേശി റെസ്റ്റോറന്റിൽ വച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്.
റാന്നി സ്വദേശിയും സെന്റ് ജെയിംസ് ക്‌നാനായ ചർച്ച വികാരിയും ആയ റവ. ഫാ. എബ്രഹാം സക്കറിയ ചരിവുപറമ്പിൽന്റെ (ജെക്കു അച്ചൻ ) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് റാന്നി നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കുന്നതിന്റെ ഭാഗമായി സ്വയംപരിചയപ്പെടുത്തൽ ചടങ്ങു നടന്നു.
അധ്യക്ഷ പ്രസംഗത്തിന് ശേഷം ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സംഘടനയുടെറിപ്പോർട്ട് അവതരിപ്പിച്ചു.സമ്മേളനത്തിൽ പങ്കെടുത്ത റാന്നി ബ്ലോക്ക് പഞ്ചായത്ത്അംഗവും റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ മേഴ്‌സി പാണ്ടിയത്, ഹൃസ്വസന്ദർശനത്തിനു ഹൂസ്റ്റണിൽ എത്തിയ അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ.എസ്.ഫീലിപ്പോസ് പുല്ലമ്പള്ളിൽ, ലീലാമ്മ ഫിലിപ്പോസ് എന്നിവരെ പൊന്നാട അണിയിച്ചുആദരിച്ചു .
റവ. ഫാ. എബ്രഹാം സക്കറിയ പുതുവത്സര സന്ദേശം നൽകി.2018 ന്റെ ചവിട്ടു പടിയിൽകയറി നിൽക്കുമ്പോൾ നമുക്ക് ഒരു ആത്മപരിശോധന ആവശ്യമാണ്. നഷ്ടപെട്ട അവസരങ്ങളെയുംമുറിപെട്ട വികാരങ്ങളെയും ഓർത്തു ജീവിതം പാഴാക്കാതെ ദൈവിക ചിന്തയിൽ അധിഷ്ഠിതമായിഭാവിയെ കരുപിടിപ്പിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും എല്ലാവര്ക്കുംശുഭകരമായ പുതുവത്സരാശംസകളും ആശംസിക്കുന്നുവെന്നും അച്ചൻ സന്ദേശത്തിൽഉദ്‌ബോധിപ്പിച്ചു.
അസ്സോസിയേഷൻ രക്ഷാധികാരിയും റാന്നി എം. എൽ.എ യുമായ രാജു എബ്രഹാം ടെലിഫോണിൽകൂടി പ്രത്യേക സന്ദേശം നൽകിയത് സംഗമത്തിന് മികവ് നൽകി. 2009 ൽ ആരംഭം കുറിച്ചഅസോസിയേഷന്റെ മികവുറ്റ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച എം. എൽ.എ, എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ആയി മത്സരിക്കുന്ന കെ.പി. ജോർജ് ആശംസകൾ അറിയിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ വിജയത്തിനു എല്ലാ വിധ പിന്തുണയും അസ്സോസിയേഷൻ അറിയിച്ചു.അസ്സോസിയേഷൻ അംഗങ്ങളും ഹൂസ്റ്റണിലെ പ്രമുഖ ഗായകരുമായ റോയ് തീയാടിക്കൽ, മീരസക്കറിയ, ജോസ് മാത്യു, മെറിൽ ബിജു സക്കറിയ എന്നിവർ ശ്രുതിമധുരമായ ഗാനങ്ങൾആലപിച്ചു.
സ്ഥാപക ജനറൽ സെക്രട്ടറി തോമസ് മാത്യു (ജീമോൻ റാന്നി) നന്ദി പ്രകാശിപ്പിച്ചു .സമ്മേളനത്തിന് ശേഷം വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.