ന്യൂയോർക്ക്: 2018-2020 ലേക്കുള്ള ഫൊക്കാനയുടെ ട്രഷറർ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഡ്വ. ഇന്നസെന്റ് ഉലഹന്നൻ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഉലഹന്നൻ ഹഡ്സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രെസ്റ്റീസ് ചെയർമാൻ, ഇന്ത്യകാത്തലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ്, ചെയർമാൻ, ഇൻഡോ അമേരിക്കൻ കോൺഗ്രസ് റോക്ക്ലാൻഡ് ചാപ്റ്റർ പ്രസിഡന്റ്, ഫൊക്കാന റീജിയണൽ സെക്രട്ടറി, റോക്ക് ലാൻഡിലെ സാനിട്ടേഷൻ കമ്മീണർ, ആർക്കിടെക്ചർ ആൻഡ് ലാൻഡ് സ്‌കേപിങ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

റോക്ക്ലാൻഡ് ഡൊമോക്രാറ്റിക് പാർട്ടിയുടെ സിവിക് സർവീസ് അവാർഡ് ജേതാവായ അദ്ദേഹം സീനിയർ പാർട്ടി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തിച്ച മേഖലകളിലെല്ലാം ജനപ്രീതിസമ്പദിച്ചിട്ടുള്ള വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.

ന്യൂയോർക്ക് സ്റ്റേറ്റിന്റെ റവന്യൂമാനേജരായി സേവനം അനുഷ്ഠിച്ചുവരുന്ന ഇന്നസെന്റ് ഉലഹന്നൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ്. അമേരിക്കയിലെയും കാനഡയിലേയും എല്ലാ മലയാളി സംഘടനകളുടെയും അംഗങ്ങളുടെയും നിസീമമായ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.