- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് ഞങ്ങൾ നിങ്ങളുടെ വീട്ടിലെത്തിക്കാം; എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കോവിഡ് രോഗികൾക്ക് തണലൊരുക്കി ഹൈബി ഈഡൻ എംപി
കൊച്ചി:കോവിഡ് മഹാമാരി നമ്മെ തകർത്തെറിയാൻ ശ്രമിക്കുകയാണ്. തോറ്റോടുവാനും കണ്മുന്നിൽ ഒരാളെ തോൽവിക്ക് വിട്ട് കൊടുക്കാനും നമുക്ക് സാധിക്കില്ല.
പലവിധ അസുഖങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ. അവർക്ക് കോവിഡ് പോസിറ്റീവായാലോ, അവരുടെ കുടുംബത്തിൽ ആർക്കെങ്കിലും പോസിറ്റീവ് ആയാലോ എന്തായിരിക്കും അവസ്ഥ.. ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് തണലേകുകയാണ് ഹൈബി ഈഡൻ എംപി.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ, കോവിഡ് പോസിറ്റീവായുഉള്ള കുടുംബങ്ങളിലുള്ള, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ 04843503177 എന്ന നമ്പറിൽ ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിലുള്ള ഒരുക്കിയിരിക്കുന്ന കോവിഡ് ഹെൽപ് ഡെസ്ക്കിൽ വിളിക്കാവുന്നതാണ് .24 മണിക്കൂറിനുള്ളിൽ നിങ്ങൾക്കാവശ്യമായ മരുന്ന് നിങ്ങളുടെ വീട്ടിലെത്തും. തികച്ചും സൗജന്യമായി.