- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യരംഗത്ത് വലിയ പദ്ധതിയുമായി ഹൈബി ഈഡൻ എംപി; ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 100 പേർക്ക് തികച്ചും സൗജന്യമായി ആൻജിയോപ്ലാസ്റ്റി
കൊച്ചി: ഇന്ത്യയിൽ തന്നെ ആരോഗ്യരംഗത്ത് ഒരു ജന പ്രതിനിധി നടപ്പിലാക്കുന്ന വലിയ പദ്ധതിയുമായി ജനങ്ങൾക്ക് സ്വാന്തന മേകുകയാണ് ഹൈബി ഈഡൻ എംപി.സൗഖ്യം, തണൽ ഭവന പദ്ധതി തുടങ്ങി കേരളത്തിന് മാതൃകയായ പദ്ധതികൾക്ക് പിന്നാലെയാണ് ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയുമായി എംപി എത്തുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർദ്ധനരായ 100 പേർക്ക് സൗജന്യ ആൻജിയോ പ്ലാസ്റ്റി ചെയ്തു നൽകും. ഒരു കോടിയോളം രൂപയാണ് പദ്ധതിക്ക് ചെലവ് വരും.ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയുടെ ഉദ്ഘാടനം നവംബർ 6 രാവിലെ 11 മണിക്ക് കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വെച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കും
മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. +914843503177 എന്ന നമ്പറിൽ വഴി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.
ഹൈബി ഈഡൻ എംപിയുടെ ഫേസ് ബുക്ക് പോസ്റ്റിലെ വാക്കുകൾ
'ഹൃദയത്തിൽ ഹൈബി ഈഡൻ'
ഒരു ലക്ഷത്തി അറുപത്തി ഒൻപതിനായിരത്തിൽ അധികം വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തോടെ എന്നെ ഇന്ത്യൻ പാർലമെന്റിലേക്ക് അയച്ച 2019 ലെ ലോക്‌സഭ ഇലക്ഷനിലെ ടാഗ് ലൈൻ. എറണാകുളത്തെ ജനത എന്നിലർപ്പിച്ച വിശ്വാസത്തിന് സാക്ഷിയായ വാക്കുകൾ. അതുകൊണ്ട് തന്നെയാണ് ഈ പദ്ധതിക്ക് ഹൃദയത്തിൽ ഹൈബി ഈഡൻ എന്ന പേര് നൽകിയതും.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിർധനരായ 100 പേർക്ക് തികച്ചും സൗജന്യമായി ആൻജിയോ പ്ലാസ്റ്റി ചെയ്തു നൽകുന്നു. ഒരു കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഒരു ജനപ്രതിനിധി ആരോഗ്യ രംഗത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതി.
ഇന്ദിരഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രഗത് ഭരായ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ഹൃദയാലയ പ്രഗത്ഭരായ ഡോക്ടർമാർ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ വച്ചാണ് ആ ൻജി യോ പ്ലാസ്റ്റി ചെയ്യുന്നത്.
മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. +914843503177 എന്ന നമ്പറിൽ വഴി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.