- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസ്ട്രുവൽ കപ്പുകളുടെ വിതരണവും ബോധ വത്ക്കരണവും; ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന 'അവൾക്കായ് ' പദ്ധതി ആരംഭിച്ചു
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം. പി നടപ്പിലാക്കുന്ന 'അവൾക്കായ്' പദ്ധതിക്ക് തുടക്കം കുറിച്ചു. മെൻസ്ട്രുവൽ കപ്പുകളുടെ വിതരണവും ബോധ വത്ക്കരണവുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. എച്ച് എൽ എൽ മാനേജ്മെന്റ് അക്കാദമിയുടെ തിങ്കൾ പദ്ധതിയുമായി സാഹകരിച്ചാണ് 'അവൾക്കായ്' നടപ്പിലാക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് ആദ്യ ഘട്ടം പദ്ധതിയുടെ സ്‌പോൺസർ.
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പിലാക്കിയത്. കുടുംബശ്രീ യൂണീറ്റുകൾ വഴി ഓരോ വാർഡിലും ബോധ വത്ക്കരണ ക്‌ളാസുകൾ സംഘടിപ്പിച്ചാണ് കപ്പുകൾ വിതരണം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് കുമ്പളങ്ങിയിൽ നിന്ന് ലഭിച്ചതെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. ഇനി മുളവുകാട് പഞ്ചായത്തിലും തുടർന്ന് കളമശ്ശേരി മുൻസിപ്പാലിറ്റിയിലുമാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ആർത്തവ സംബന്ധിയായ മുന്നേറ്റങ്ങൾ ഒച്ചിഴയുന്നത് പോലെയാണ് നമ്മുടെ നാട്ടിൽ. ആർത്തവ കപ്പുകൾ നമ്മുടെ നാട്ടിൽ ലഭ്യമായി തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇത് സംബന്ധിച്ച് സ്ത്രീകൾക്ക് കൃത്യമായ ബോധ്യം ഇല്ലാത്തതാണ് പ്രശ്‌നമെന്നും ഹൈബി ഈഡൻ എം. പി പറഞ്ഞു. പരിസ്ഥിതി സൗഹാർദപരവും സാമ്പത്തീക ലാഭം ഏറെയുള്ളതുമായ ഒരു രീതിയാണ് ആർത്തവ കപ്പുകൾ. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ മെൻസ്ട്രുവൽ കപ്പുകൾ സ്ത്രീകൾക്ക് ഏറെ ഉപകാര പ്രദമാകും.
സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള സ്ത്രീ ജനങ്ങൾക്കും ഇത് സംബന്ധിച്ച കൃത്യം ബോധ്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ അവസാനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.