മഡ്ഗാവ്: ഒപ്പത്തിന് ഒപ്പമായിരുന്നു ഇരുടീമുകളും. എന്നാൽ, ഐഎസ്എല്ലിൽ ചുവട് വയ്ക്കുന്ന ഈസ്റ്റ് ബംഗാളിന് ഹൈദരാബാദ് എഫ്‌സിയോട് തോൽവി സമ്മതിക്കേണ്ടി വന്നു. ആദ്യ ഗോൾ സ്വന്തമാക്കിയിട്ടും ആദ്യ ജയം കൈവന്നില്ല. ഹൈദരാബാദ് എഫ്‌സിയോട് 3-2 നാണ് ഈസ്്റ്റ് ബംഗാളിന്റെ പരാജയം.

ഹൈദരാബാദിന്റെ രണ്ടാം ജയമാണിത്. അരിഡാനെ സന്റാന (56, 56) സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഇരട്ട ഗോൾ നേടിയപ്പോൾ ഹാലിചരൺ നർസാരിയുടെ (68) വകയായിരുന്നു മൂന്നാം ഗോൾ. ജാക്വസ് മഗ്‌ഹോമ (26, 81) ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോൾ നേടി.

അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോൾ, നാലാം തോൽവി പിണഞ്ഞ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.