- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദ് ഇരട്ടസ്ഫോടന കേസ്: യാസിൻ ഭട്കൽ അടക്കം അഞ്ച് പേർക്ക് വധശിക്ഷ; ഇന്ത്യൻ മുജാഹിദ്ദിൻ ഭീകരർക്ക് തീവ്രവാദി ആക്രമണ കേസിൽ ലഭിക്കുന്ന ആദ്യശിക്ഷ: വിധി പുറപ്പെടുവിച്ച് എൻഐഎ കോടതി
ഹൈദരാബാദ്: 18 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യൻ മുജാഹിദ്ദിൻ സഹസ്ഥാപകൻ യാസിൻ ഭട്കൽ അടക്കമുള്ള അഞ്ച് പേരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഹൈദരാബാദ് എൻഐഎ കോടതിയാണ് ഇന്ത്യൻ മുജാഹിദ്ദിൻ ഭീകരർക്ക് വധശിക്ഷ വിധിച്ചത്. രാജ്യത്ത് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യാസിൻ ഭട്കൽ അടക്കം ഇന്ത്യൻ മുജാഹിദ്ദിൻ തലവന്മാർക്കെതിരെ ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്. 2013 ഫെബ്രുവരിയിൽ ഹൈദരാബാദിലെ ദിൽസുഖ്‌നഗറിലാണ് ഇരട്ട സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് ആറു മാസത്തിനകം യാസിൻ ഭട്കൽ, അസാദുല്ല അക്തർ, സിയ ഉർ റഹ്മാ, അജാസ് ഷെയ്ക്ക് എന്നിവരെ പിടികൂടിയിരുന്നു. നേപ്പാൾ അതിർത്തിക്ക് സമീപം ബീഹാറിൽ നിന്നാണ് യാസിൻ ഭട്കലിനെ പിടികൂടിയത്. ഇന്ത്യൻ മുജാഹിദ്ദിൻ സഹസ്ഥാപകൻ റിയാസ് ഭട്കലിനെ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുന്നത്. പാക്കിസ്ഥാനിലാണ് ഭീകരൻ ഒളിച്ചിരിക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം.

ഹൈദരാബാദ്: 18 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യൻ മുജാഹിദ്ദിൻ സഹസ്ഥാപകൻ യാസിൻ ഭട്കൽ അടക്കമുള്ള അഞ്ച് പേരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഹൈദരാബാദ് എൻഐഎ കോടതിയാണ് ഇന്ത്യൻ മുജാഹിദ്ദിൻ ഭീകരർക്ക് വധശിക്ഷ വിധിച്ചത്. രാജ്യത്ത് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യാസിൻ ഭട്കൽ അടക്കം ഇന്ത്യൻ മുജാഹിദ്ദിൻ തലവന്മാർക്കെതിരെ ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്.
2013 ഫെബ്രുവരിയിൽ ഹൈദരാബാദിലെ ദിൽസുഖ്‌നഗറിലാണ് ഇരട്ട സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്ന് ആറു മാസത്തിനകം യാസിൻ ഭട്കൽ, അസാദുല്ല അക്തർ, സിയ ഉർ റഹ്മാ, അജാസ് ഷെയ്ക്ക് എന്നിവരെ പിടികൂടിയിരുന്നു. നേപ്പാൾ അതിർത്തിക്ക് സമീപം ബീഹാറിൽ നിന്നാണ് യാസിൻ ഭട്കലിനെ പിടികൂടിയത്. ഇന്ത്യൻ മുജാഹിദ്ദിൻ സഹസ്ഥാപകൻ റിയാസ് ഭട്കലിനെ ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുന്നത്. പാക്കിസ്ഥാനിലാണ് ഭീകരൻ ഒളിച്ചിരിക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം.
ഹൈദരാബാദിൽ ഇരട്ടസ്‌ഫോടനം നടത്തുന്നതിന് ഗൂഢാലോചന നടത്തിയ അഞ്ച് പ്രതികൾ ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സ്‌ഫോടനത്തിന് മുമ്പായി ഹൈദരാബാദിന് അടുത്തുള്ള മലമുകളിലെ ആളൊഴിഞ്ഞ പ്രദേശത്തും സ്‌ഫോടനം നടത്തി പരിശീലിക്കുകയും ചെയ്തിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്‌ഫോടനം നടത്താൻ പ്രത്യേക സെർവർ ഉപയോഗിച്ച് ഇന്റർനെറ്റ് ചാറ്റിലൂടെയാണ് പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ വർഷം ആരംഭിച്ച കോടതി വിചാരണയിൽ 150 സാക്ഷികളെ വിസ്തരിച്ചു. 2010ൽ ആണ് ഇന്ത്യൻ മുജാഹിദ്ദിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.

