- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാമൂഴത്തിലും പൊരുതി വീണ് ബ്ലാസ്റ്റേഴ്സ്; ഷൂട്ടൗട്ടിൽ കൊമ്പന്മാരെ പിടിച്ചുനിർത്തി ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി; ഹൈദരാബാദിന്റെ വിജയം 3- 1 ന്; ഫൈനലിലെ നിർഭാഗ്യം ബ്ലാസ്റ്റേഴ്സിനെ വിഴുങ്ങിയപ്പോൾ ഐ എസ് എല്ലിലെ കന്നിഫൈനലിൽ കപ്പുയർത്തി ഹൈദരാബാദ്
പനാജി: ഒഴുകിയെത്തിയ ആരാധാകരെ നിരാശരാക്കി കലാശപ്പോരിൽ കൊമ്പന്മാർക്ക് ഒരിക്കൽ കൂടി കാലിടറി. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 3- 1നായിരുന്നു ഹൈദരാബാദിന്റെ വിജയം.ഐഎസ്എല്ലിലെ പ്രഥമ ഫൈനലിന് ഇറങ്ങിയ ഹൈദരാബാദ് എഫ്‌സിക്കു കന്നിപോരാട്ടത്തിൽ തന്നെ ഐഎസ്എൽ കിരീടം. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ 3 കിക്കുകൾ രക്ഷപ്പെടുത്തിയ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി.
മുഴുവൻ സമയവും അധിക സമയവും 1- 1 ന് സമനിലയിൽ ആയതോടെയാണ് ഷൂട്ട് ഔട്ടിലേക്ക് മത്സരം കടന്നത്.ഈ സീസണിലെ തന്നെ ഏറ്റവും മികച്ച രണ്ട് ഗോളികൾ ആയതിനാൽ അന്തിമഫലം ആർക്കൊപ്പം എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെപ്പോലും സമർദ്ദത്തിലാക്കിയിരുന്നു.
ഫൈനലിന്റെ എല്ലാ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് സ്റ്റേഡിയം സാക്ഷിയായത്.മലയാളി താരം രാഹുൽ കെ പിയുടെ ഗോളിലാണ് ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ളാസ്റ്റേഴ്‌സ് ഒരു ഗോളിന് ആദ്യം മുന്നിലെത്തിയത്.രണ്ടാം പകുതിയുടെ 68ാം മിനിട്ടിലാണ് രാഹുൽ ബ്ളാസ്റ്റേഴ്‌സിന് വേണ്ടി വല ചലിപ്പിക്കുന്നത്. മദ്ധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ട് കുതിച്ച രാഹുൽ 25 വാര അകലെ നിന്ന് നാല് ഹൈദരാബാദ് താരങ്ങളുടെ ഇടയിലൂടെ പന്ത് പായിക്കുകയായിരുന്നു.വിജയം ഉറപ്പിച്ച് കേരളത്തിന്റെ ഹൃദയം തകർത്താണ് 88 മിനുട്ടിൽ സമനില ഗോൾ പിറന്നത്.
മത്സരത്തിന്റെ ആദ്യ പകുതി 00 സ്‌കോറിൽ അവസാനിച്ചിരുന്നു. പലവട്ടം ഗോളിനരികെ എത്തി മോഹിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി അവസാനിക്കാറായതോടെ ഇരമ്പിയാർത്ത ഹൈദരാബാദിനും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.
ആദ്യ പകുതിയിൽ ആൽവാരാ വാസ്‌കസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് നിരാശയായി. ഇൻജറി സമയത്ത് ഹൈദരാബാദ് താരം ഹവിയർ സിവേറിയോയുടെ തകർപ്പൻ ഡൈവിങ് ഹെഡർ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.
കിക്കോഫായി ആദ്യ മിനുറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റിൽ സൗവിക് ചക്രവർത്തിയുടെ ലോംഗ് റേഞ്ചർ ഗില്ലിന്റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റിൽ ഖബ്രയുടെ ക്രോസ് ഡയസിന്റെ തലയിൽ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റിൽ രാഹുൽ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി. തൊട്ടുപിന്നാലെ ആൽവാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോൾമുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റിൽ പോസ്റ്റിന്റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയിൽ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
39-ാം മിനുറ്റിൽ വാസ്‌ക്വസിന്റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ ഹൈദരാബാദിന്റെ കൗണ്ടർ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമിൽ ഗില്ലിന്റെ തകർപ്പൻ സേവ് രക്ഷയ്ക്കെത്തി. ഹൈദരാബാദ് സ്ട്രൈക്കർ ബെർത്തലോമ്യൂ ഒഗ്ബെച്ചെയെ പൂട്ടാൻ ബ്ലാസ്റ്റേഴ്സിനായി.
സ്പോർട്സ് ഡെസ്ക്