- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റോഡിൽ വാഹനങ്ങൾ കഴുകുന്നതു തുപ്പുന്നതും കുറ്റകരമാകും; ബഹ്റിനിൽ ശുചിത്വമില്ലാത്ത പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ; നിയമലംഘകരെ കാത്ത് കനത്ത പിഴയും
മനാമ: റോഡിൽ വാഹനം കഴുകുന്നതും മൂത്രം ഒഴിക്കുന്നതുമടക്കം ശുചിത്വമല്ലാത്ത നടപടി സ്വീകരിക്കുന്നവരെ പിടികൂടാൻ ബഹ്‌റിൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പൊതുസ്ഥലങ്ങളിൽ മൂത്രം ഒഴിക്കുന്നത് ഉൾപ്പെടെ പരിസരം വൃത്തികേടാക്കുന്നവരി
മനാമ: റോഡിൽ വാഹനം കഴുകുന്നതും മൂത്രം ഒഴിക്കുന്നതുമടക്കം ശുചിത്വമല്ലാത്ത നടപടി സ്വീകരിക്കുന്നവരെ പിടികൂടാൻ ബഹ്‌റിൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
പൊതുസ്ഥലങ്ങളിൽ മൂത്രം ഒഴിക്കുന്നത് ഉൾപ്പെടെ പരിസരം വൃത്തികേടാക്കുന്നവരിൽ നിന്ന് 50 ബഹ്‌റിനി ദിനാർ മുതൽ 100 ബഹ്‌റിനി ദിനാർ വരെ പിഴ ഈടാക്കാനാണ് നീക്കം. ചൊവ്വാഴ്ച നടക്കുന്ന പ്രതിവാര മീറ്റിങ്ങിൽ പരിസര ശുചിത്വത്തിനുവേണ്ടിയുള്ള നിയമത്തിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്യും.
പൊതുസ്ഥലത്തെ ശുചിത്വത്തിന് ശക്തമായ നിയമമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് സർവീസസ് പാർലമെന്ററി കമ്മറ്റിയാണ് പുതിയ നിയമം നിർദേശിച്ചത്. പൊതുസ്ഥലങ്ങൾ വൃത്തിയായിരിക്കാൻ ഈ നിയമം സഹായിക്കും. പരിസ്ഥിതി ശുചിത്വവും പബ്ലിക് ഹെൽത്തുമാണ് നിയമത്തിൽ പ്രധാനപ്പെട്ടത്.