- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പറക്കും; മണിക്കൂറിൽ 6000 കിലോമീറ്റർ പിന്നിടും; രണ്ടിനു പകരം നാല് ചിറകുകൾ; ലോകത്തെ ഏറ്റവും കരുത്തനും മിന്നലിനെ തോൽപ്പിക്കുന്ന വേഗവുമുള്ള സൂപ്പർസോണിക് യുദ്ധവിമാനം പുറത്തിറക്കി ചൈന; മത്സരിക്കാനാവാതെ അമേരിക്ക
ബെയ്ജിങ്ങിൽനിന്ന് ന്യുയോർക്കിലെത്തി ബോംബിടാൻ വെറും രണ്ടുമണിക്കൂർ! അവിശ്വസനീയമെന്ന് തോന്നിയേക്കാവുന്ന ഈ നേട്ടത്തിനരികിലാണ് ചൈന. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹൈപ്പർസോണിക് ഹെവി ബോംബർ വിമാനമാണ് ചൈന അണിയറയിൽ ഒരുക്കുന്നത്. ശബ്്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ പറക്കുന്ന, മിന്നലിനെപ്പോലും തോൽപിക്കുന്ന ഈ വിമാനം യുദ്ധവിമാനങ്ങളിൽ ലോകത്തേറ്റവും കരുത്തനും മറ്റൊരു സൈന്യത്തിനും അവകാശപ്പെടാനില്ലാത്തതുമാകും. സാധാരണ വിമാനങ്ങൾക്ക് രണ്ട് ചിറകുകളാണെങ്കിൽ, ഹൈപ്പർസോണിക് ഹെവി ബോംബറിന് നാല് ചിറകുകളാണുള്ളത്. ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരാണ് ഈ വിമാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഡോ. കുയി കായിയാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. ഭാവിയിൽ ദീർഘദൂര യാത്രകൾക്ക് ഇപ്പോഴുപയോഗിക്കുന്ന സബ്‌സോണിക് വിമാനങ്ങളെക്കാൾ ഏറെ സൗകര്യപ്രദമായി മാറുന്നവയാകും ഹൈപ്പർസോണിക് വിമാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഒരു യാത്രാവിമാനത്തിന് ബെയ്ജിങ്ങിൽനിന്ന് ന്യുയോർക്കിലെത്തണമെങ്കിൽ 14 മണിക്കൂർ പറക്കണം. 11,000 കിലോമീറ്റ
ബെയ്ജിങ്ങിൽനിന്ന് ന്യുയോർക്കിലെത്തി ബോംബിടാൻ വെറും രണ്ടുമണിക്കൂർ! അവിശ്വസനീയമെന്ന് തോന്നിയേക്കാവുന്ന ഈ നേട്ടത്തിനരികിലാണ് ചൈന. മണിക്കൂറിൽ 6000 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഹൈപ്പർസോണിക് ഹെവി ബോംബർ വിമാനമാണ് ചൈന അണിയറയിൽ ഒരുക്കുന്നത്. ശബ്്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ പറക്കുന്ന, മിന്നലിനെപ്പോലും തോൽപിക്കുന്ന ഈ വിമാനം യുദ്ധവിമാനങ്ങളിൽ ലോകത്തേറ്റവും കരുത്തനും മറ്റൊരു സൈന്യത്തിനും അവകാശപ്പെടാനില്ലാത്തതുമാകും.
സാധാരണ വിമാനങ്ങൾക്ക് രണ്ട് ചിറകുകളാണെങ്കിൽ, ഹൈപ്പർസോണിക് ഹെവി ബോംബറിന് നാല് ചിറകുകളാണുള്ളത്. ബെയ്ജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരാണ് ഈ വിമാനം രൂപകൽപന ചെയ്തിട്ടുള്ളത്. ഡോ. കുയി കായിയാണ് ഗവേഷണത്തിന് നേതൃത്വം നൽകുന്നത്. ഭാവിയിൽ ദീർഘദൂര യാത്രകൾക്ക് ഇപ്പോഴുപയോഗിക്കുന്ന സബ്‌സോണിക് വിമാനങ്ങളെക്കാൾ ഏറെ സൗകര്യപ്രദമായി മാറുന്നവയാകും ഹൈപ്പർസോണിക് വിമാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരു യാത്രാവിമാനത്തിന് ബെയ്ജിങ്ങിൽനിന്ന് ന്യുയോർക്കിലെത്തണമെങ്കിൽ 14 മണിക്കൂർ പറക്കണം. 11,000 കിലോമീറ്ററാണ് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം. ഹൈപ്പർസോണിക് ഹെവി ബോംബർ യാഥാർഥ്യമാകുന്നതോടെ, രണ്ടുമണിക്കൂറിൽത്താഴെ സമയംകൊണ്ട് വിമാനം ബെയ്ജിങ്ങിൽനിന്ന് ന്യുയോർക്കിലെത്തും. വ്യോമപാതയിലെ തടസ്സങ്ങളും വായുവുമായുള്ള ഘർഷണവും കുറയ്ക്കുന്നതിനാണ് നാല് ചിറകുകൾ ഉപയോഗിക്കുന്നത്.
ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന വിമാനങ്ങൾക്കാണ് ഹൈപ്പർസോണിക് എന്ന് പറയുന്നത്. മിസൈലുകളും അണുബോംബുകളും കണ്ണഞ്ചിക്കുന്ന വേഗത്തിൽ ശത്രുരാജ്യത്ത് എത്തിക്കാനാവുമെന്നതിനാൽ, ഭാവിയിലെ യുദ്ധവിമാനങ്ങൾ ഈ രീതിയിലുള്ളതാകുമെന്നാണ് കരുതുന്നത്. ആ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളെക്കാൾ ഒരു പടി മുന്നിലാണ് ഇപ്പോൾ ചൈന. 2013 മുതൽ ഈ ഗവേഷണരംഗത്തുള്ള ചൈന, ഹൈപ്പർസോണിക് ഡിഎഫ്-സെഡ്എഫ് മോഡലുകളിൽ ഏഴ് തവണ പരീക്ഷണം നടത്തിയിട്ടുണ്ട്.
ഈ രംഗത്ത് ലോകരാജ്യങ്ങൾ ഏറെക്കാലമായി ഗവേഷണം നടത്തിവരുന്നു. അമേരിക്കയും ഒട്ടേറെ ഗവേഷണങ്ങൾ ഹൈപ്പർസോണിക് വിമാനങ്ങളിൽ നടത്തുന്നുണ്ട്. മനുഷ്യനില്ലാതെ പറക്കുന്ന എച്ച്ടിവി-2 എന്ന ഹൈപ്പർസോണിക് വിമാനം 2011-ൽ അമേരിക്ക പരീക്ഷിച്ചെങ്കിലും വിജയിക്കാനായില്ല. പറന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഈ വിമാനം അന്തരീക്ഷത്തിൽ തകർന്നടിയുകയായിരുന്നു.