- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാബൽ കാണാൻ തീയറ്ററിൽപ്പോയ സ്ത്രീക്ക് പിശാചുബാധ; ബാധകേറിയ സ്ത്രീ തുള്ളിച്ചാടി തീയറ്ററിന് പുറത്തെത്തിയിട്ടും നിയന്ത്രണം ലഭിച്ചില്ല; നാട്ടുകാർ രക്ഷിക്കുന്ന വീഡിയോ പുറത്ത്
പുതിയ ഹോളിവുഡ് ഹൊറർ ചിത്രം അനാബൽ കാണാൻ തീയറ്ററിലെത്തിയ ബ്രസീലിയൻ യുവതിക്ക് പിശാചുബാധ. തീയറ്ററിൽനിന്ന് പുറത്തിറങ്ങിയിട്ടും ബാധയിൽനിന്ന് രക്ഷയില്ലാതെ വന്നതോടെ, ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. വടക്കുകിഴക്കൻ ബ്രസീലിലെ ടെറെസിനയിലെ തീയറ്ററിലിരുന്ന് പാതിരാത്രി സിനിമ കണ്ട 20-കാരിക്കാണ് പേടികൂടി വട്ടായത്. സിനിമാഹാളിന് പുറത്ത് യുവതി ഭ്രാന്തിയെപ്പോലെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇതിനകം പുറത്തുവന്നു. ഉറക്കെ നിലവിളിക്കുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ട് ഇവർ നിലത്തുകിടന്നിഴയുകയാണ്. സുഹൃത്തുക്കൾ എത്ര ശ്രമിച്ചിട്ടും ഇവരെ ശാന്തയാക്കാൻ കഴിഞ്ഞില്ല. സ്വന്തം ദേഹത്തിടിച്ചും പിച്ചിയും മാന്തിയും ഭ്രാന്ത് പ്രകടിപ്പിച്ച ഇവരെ ഒടുവിൽ, ആശുപത്രിയിലേക്ക് മാറ്റി. ഒരു ഷോപ്പിങ് സെന്ററിലെ തീയറ്ററിൽ വെള്ളിയാഴ്ച പാതിരാത്രിയാണ് ഇവർ അനാബൽ: ക്രിയേഷൻ എന്ന സിനിമകാണാനെത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ, പേടികൂടിയ ഇവർ വിറയ്ക്കാൻ തുടങ്ങി. തുടർന്ന് പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാനായില്ല. എമർജൻസി സർവീസുകാർ രംഗത്തെത്തിയാണ് യുവതിയെ
പുതിയ ഹോളിവുഡ് ഹൊറർ ചിത്രം അനാബൽ കാണാൻ തീയറ്ററിലെത്തിയ ബ്രസീലിയൻ യുവതിക്ക് പിശാചുബാധ. തീയറ്ററിൽനിന്ന് പുറത്തിറങ്ങിയിട്ടും ബാധയിൽനിന്ന് രക്ഷയില്ലാതെ വന്നതോടെ, ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. വടക്കുകിഴക്കൻ ബ്രസീലിലെ ടെറെസിനയിലെ തീയറ്ററിലിരുന്ന് പാതിരാത്രി സിനിമ കണ്ട 20-കാരിക്കാണ് പേടികൂടി വട്ടായത്.
സിനിമാഹാളിന് പുറത്ത് യുവതി ഭ്രാന്തിയെപ്പോലെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇതിനകം പുറത്തുവന്നു. ഉറക്കെ നിലവിളിക്കുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ട് ഇവർ നിലത്തുകിടന്നിഴയുകയാണ്. സുഹൃത്തുക്കൾ എത്ര ശ്രമിച്ചിട്ടും ഇവരെ ശാന്തയാക്കാൻ കഴിഞ്ഞില്ല. സ്വന്തം ദേഹത്തിടിച്ചും പിച്ചിയും മാന്തിയും ഭ്രാന്ത് പ്രകടിപ്പിച്ച ഇവരെ ഒടുവിൽ, ആശുപത്രിയിലേക്ക് മാറ്റി.
ഒരു ഷോപ്പിങ് സെന്ററിലെ തീയറ്ററിൽ വെള്ളിയാഴ്ച പാതിരാത്രിയാണ് ഇവർ അനാബൽ: ക്രിയേഷൻ എന്ന സിനിമകാണാനെത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ, പേടികൂടിയ ഇവർ വിറയ്ക്കാൻ തുടങ്ങി. തുടർന്ന് പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാനായില്ല. എമർജൻസി സർവീസുകാർ രംഗത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
2014-ൽ പുറത്തിറങ്ങിയ അനാബെലിന്റെ തുടർച്ചയാണ് ഈ സിനിമ. ലോർഡ് ഓഫ് ദ റിങ്‌സ് നായിക മിറാൻഡ ഓട്ടോയും വിത്തൗട്ട് എ ട്രേസ് നായകൻ ആന്റണി ലാപാഗ്ലിയയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമ ഇതിനകം വൻജനപ്രീതി നേടിക്കഴിഞ്ഞു. പ്രേതം ബാധിച്ച ഒരു പാവയുടെ കഥയാണ് ഇതിലുള്ളത്. പാവയിൽ പ്രേതം ആവേശിക്കുന്ന രംഗമെത്തിയപ്പോഴാണ് യുവതിക്ക് പേടികുടുങ്ങിയതും വിറച്ച് തുള്ളാൻ തുടങ്ങിയതും.