- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ സൽമാന്റെ ഭാര്യയാണ്.. അകത്തേക്ക് കയറ്റിവിടണം..! സൽമാൻ ഖാൻ ഭർത്താവാണെന്ന് അവകാശപ്പെട്ട് യുവതി ബാന്ദ്രയിലെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറി; യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു സുരക്ഷാ ജീവനക്കാർ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. ഭാര്യയാണെന്ന് അവകാശപ്പെട്ട് സല്ലുവിന്റെ ബാന്ദ്രയിലെ ഫ്‌ളാറ്റിലേക്കാണ് യുവതി അതിക്രമിച്ചു കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവം നടന്ന സമയത്ത് സൽമാൻ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് തിരക്കുകളിൽ പെട്ട് നടൻ അബുദാബിയിലായിരുന്നു. ഫ്‌ളാറ്റിന്റെ മുൻവശത്തെ വാതിലിലൂടെ കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. എന്നാൽ വാതിലിനടുത്തേക്ക് യുവതി നടന്നപ്പോൾ അലാറം മുഴങ്ങുകയും സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും ചെയ്തു. അപ്പോൾ താൻ സൽമാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നും ആവശ്യപ്പെട്ട് യുവതി വീടിന് മുൻപിൽ ബഹളം വച്ചു. തുടർന്ന് യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു. സൽമാൻ ഖാന്റെ ഭാര്യയാണെന്ന് അവകാശമുന്നയിച്ച് മുമ്പും യുവതികൾ രംഗത്തു വന്നിട്ടുണ്ട്. റേസ് 3യാണ് സൽമാന്റെ അടുത്ത ചിത്രം റെമോ ഡിസൂസയാണ് സംവിധായകൻ. സൽമാനു പുറമേ സിനിമയിൽ അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വലിൽ ഫെർണാണ്ടസ്, ഡെയ്സി ഷാ, സാഹേബ് സലിം എന്നിവരും പ്രധാനവേഷത്തിലെത്തുന
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. ഭാര്യയാണെന്ന് അവകാശപ്പെട്ട് സല്ലുവിന്റെ ബാന്ദ്രയിലെ ഫ്‌ളാറ്റിലേക്കാണ് യുവതി അതിക്രമിച്ചു കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവം നടന്ന സമയത്ത് സൽമാൻ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് തിരക്കുകളിൽ പെട്ട് നടൻ അബുദാബിയിലായിരുന്നു. ഫ്‌ളാറ്റിന്റെ മുൻവശത്തെ വാതിലിലൂടെ കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ.
എന്നാൽ വാതിലിനടുത്തേക്ക് യുവതി നടന്നപ്പോൾ അലാറം മുഴങ്ങുകയും സുരക്ഷാ ജീവനക്കാർ ഓടിയെത്തുകയും ചെയ്തു. അപ്പോൾ താൻ സൽമാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നും ആവശ്യപ്പെട്ട് യുവതി വീടിന് മുൻപിൽ ബഹളം വച്ചു. തുടർന്ന് യുവതിയെ ഗേറ്റിന് പുറത്താക്കി വാതിലടച്ചു. സൽമാൻ ഖാന്റെ ഭാര്യയാണെന്ന് അവകാശമുന്നയിച്ച് മുമ്പും യുവതികൾ രംഗത്തു വന്നിട്ടുണ്ട്.
റേസ് 3യാണ് സൽമാന്റെ അടുത്ത ചിത്രം റെമോ ഡിസൂസയാണ് സംവിധായകൻ. സൽമാനു പുറമേ സിനിമയിൽ അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വലിൽ ഫെർണാണ്ടസ്, ഡെയ്സി ഷാ, സാഹേബ് സലിം എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഈ വർഷം ഈദ് ദിനത്തിൽ റേസ് 3 തീയേറ്ററുകളിലെത്തും.