- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസ്, ബിജെപി പ്രവർത്തകർ ഇരകൾ മാത്രം; രാജേഷിന്റെ ദേഹത്തെ മുറിവുകൾ ഭീകരരെപ്പോലും അമ്പരപ്പിക്കും; പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുമ്പോൾ പൊലീസ് നോക്കി നിൽക്കുന്നു; എൽഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കുന്നു: സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി ജെയ്റ്റ്‌ലിയുടെ വാർത്താസമ്മേളനം
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളിൽ എൽഡിഎഫ് സർക്കാറിനെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വാർത്താസമ്മേളം. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം തിരുവനന്തപുരം താജ് വിവന്ത ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായി സർക്കാറിന്റെ പിടിപ്പുകേടാണ് അക്രമങ്ങൾ പെരുകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമ സംഭവങ്ങൾ നടക്കുമ്പോൾ കാഴ്‌ച്ചക്കാരായി നോക്കി നിൽക്കുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രൂരവും പൈശാകിവുമായ രീതിയിലാണ് കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്നതെന്നും, രാജേഷിന്റെ ദേഹത്തു കണ്ട മുറിവുകൾ തീവ്രവാദികളെപ്പോലും നാണിപ്പിക്കുമെന്നു ജെയ്റ്റിലി പറഞ്ഞു. അക്രമ സംഭവങ്ങളിൽ കുറ്റവാള
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങളിൽ എൽഡിഎഫ് സർക്കാറിനെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വാർത്താസമ്മേളം. കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീട് സന്ദർശിച്ച ശേഷം തിരുവനന്തപുരം താജ് വിവന്ത ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായി സർക്കാറിന്റെ പിടിപ്പുകേടാണ് അക്രമങ്ങൾ പെരുകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞത്.
എൽഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ആക്രമ സംഭവങ്ങൾ നടക്കുമ്പോൾ കാഴ്‌ച്ചക്കാരായി നോക്കി നിൽക്കുകയാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിൽ സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ക്രൂരവും പൈശാകിവുമായ രീതിയിലാണ് കേരളത്തിൽ രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്നതെന്നും, രാജേഷിന്റെ ദേഹത്തു കണ്ട മുറിവുകൾ തീവ്രവാദികളെപ്പോലും നാണിപ്പിക്കുമെന്നു ജെയ്റ്റിലി പറഞ്ഞു. അക്രമ സംഭവങ്ങളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നിരിക്കെ കേരളത്തിൽ ഇക്കാര്യത്തിലൊന്നും നടപടിയുണ്ടാകുന്നില്ലെന്നും ജെയ്റ്റിലി പറഞ്ഞു. കുറ്റവാളികളും ആക്രമണത്തിനിരയായവരും തമ്മിൽ ഒരു തുല്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇത് അംഗീകരിച്ചു കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനേയും ആഭ്യന്തര വകുപ്പിനേയും പൂർണമായും കുറ്റപ്പെടുന്ന നിലപാടാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്വീകരിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ജയ്റ്റിലി ഒഴിഞ്ഞുമാറി.
കേരളത്തിൽ നടന്നതുപോലെയുള്ള രാഷ്ട്രീയ അക്രമങ്ങൾ ബിജെപിയോ എൻഡിഎയേയോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നതെങ്കിൽ ഇതിനോടകം അവാർഡുകൾ തിരിച്ചു നൽകിയെനെ, പാർലമെന്റ് സ്തംഭിപ്പിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. ആക്രമ സംഭവങ്ങളിൽ ബിജെപി പ്രവർത്തകർക്കോ ആർഎസ്എസ്സിനോ ഒരു പങ്കുമില്ലെന്നും അരുൺ ജയ്റ്റിലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അക്രമത്തിനിരയായ ഇടതുപക്ഷ പ്രവർത്തകരെ സന്ദർശിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തന്നെ ആർക്കുവേണമെങ്കിലും സന്ദർശിക്കാമെന്നും ജനങ്ങളെ കാണുക എന്നതാണ് തന്റെ ചുമതലയെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ട്. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പടുമ്പോൾ പൊലീസ് നോക്കി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. ക്രമസമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംസ്ഥാന സർക്കാർ കാണിക്കണം. ഈ അക്രമണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായാൽ അവാർഡ് മടക്കിക്കൊടുക്കാൻ പോലും ആളുകളുണ്ടാകും. അക്രമം നടത്തുന്നവർ തന്നെ ഇരകളാണെന്ന വാദം ഉയർത്തുന്നതായും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.
എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴൊക്കെ രാഷ്ട്രീയ അതിക്രമങ്ങൾ വർധിക്കുന്നു. എതിരാളികളെ കൊന്നാടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ജെയ്റ്റ്ലി ഉന്നയിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങളുമായി ബിജെപി കേന്ദ്ര, സംസ്ഥാന ഘടകങ്ങൾ സഹകരിക്കുമെന്നും രാഷ്ട്രീയ സംഘർഷങ്ങളിൽ അക്രമത്തിനിരയായ എൽഡിഎഫ് പ്രവർത്തകരെ കാണുന്നതിൽ തടസ്സമില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം തങ്ങളുടെ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നുവെന്ന് ബിജെപി പ്രചരണം നടത്തവെയാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തിയത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ആർ.എസ്സ്.എസ്സ് കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ കൂടി ജെയ്റ്റ്‌ലിയുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് താനും.