ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസിഎസിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയിൽ നിന്നും ആർഎസ്എസിൽ നിന്നും രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ പറഞ്ഞു. ആർഎസ്എസിന്റെ ആശയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മാദ്ധ്യമ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ആരോപണ വിധേയരായവർക്കെതിരെ നടപടികളെടുക്കാനുള്ള ശക്തി പോലും മോദിക്കില്‌ളെന്നും രാഹുൽ ആരോപിച്ചു.

മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെ ഭാഗമായി മൂന്നു ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മാദ്ധ്യമങ്ങൾ അവരുടെ തൊഴിലാണ് ചെയ്യുന്നത്. മാദ്ധ്യമങ്ങളുടെ പ്രവർത്തനം ആർ.എസ്.എസിന്റെ കാഴ്ചപ്പാടുമായി വിഘടിക്കുമ്പോൾ അവരത് തടയും. തങ്ങളാണ് മാദ്ധ്യമങ്ങളെ സംരക്ഷിക്കുന്നതെന്നും അത് ഓർമയുണ്ടായിരിക്കണമെന്നും രാഹുൽ പറഞ്ഞു.

ബൊഫേഴ്‌സ് കേസിൽ ഓരോ തവണ ആരോപണം ഉയരുമ്പോഴും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ രാജീവ് ഗാന്ധിക്ക് പങ്കില്‌ളെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജീവിനെതിരായ പ്രചരണം മാത്രമാണിതെന്നും കോടതി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഞങ്ങൾ കരുതി മോദി ശക്തനായിരിക്കുമെന്ന്. എന്നാൽ, ഇപ്പോൾ മനസിലായി മോദി ഭീരുവാണെന്ന്. ലളിത് മോദിയെ ഇന്ത്യയിൽ തിരിച്ചെ ത്തിക്കാനും ക്രിക്കറ്റിനെ രക്ഷിക്കാനും കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ലോക്‌സഭയിൽ വ്യക്തമാക്കി.