തിരുവനന്തപുരം: പ്രമുഖരായ വ്യക്തിത്തങ്ങൾ എല്ലാം തുറന്നുപറഞ്ഞിട്ടുള്ള അഭിമുഖ പരിപാടിയാണ് മനോരമ ന്യൂസ് ചാനലിലെ ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേ. രാഷ്ട്രീയക്കാർ മുതൽ സിനിമാ താരങ്ങൾ വരെ നേരെ ചൊവ്വേയിൽ എത്തി ജോണി ലൂക്കോസിന് പിടികൊടുത്തിട്ടുണ്ട്. ഇത്തവണ പരിപാടിയിൽ എത്തിയത് ഗായികയും അവതാരികയുമായ റിമി ടോമിയാണ്. ചാനലുകളിൽ എപ്പോഴും ചിരിച്ച മുഖവുമായി എത്തുന്ന റിമി ടോമി മറയില്ലാതെ തന്നെ ജോണി ലൂക്കോസിന് മുന്നിൽ മനസുതുറന്നു. പാലക്കാരി എന്ന നിലയിൽ താൻ ഒന്നുകിൽ കന്യാസ്ത്രീയോ അല്ലെങ്കിൽ നഴ്‌സോ ആകാത്തത് എന്തുകൊണ്ടാണെന്ന് റിമി അഭിമുഖത്തിൽ പറഞ്ഞു.

പാലായിൽ വളർന്നതിനാൽ വല്ല കന്യാസ്ത്രിയെങ്ങാനും ആയിരുന്നെങ്കിൽ മഠം പൊളിച്ച് പുറത്ത് ചാടുമായിരുന്നു. താൻ കന്യാസ്ത്രീ ആവാത്തത് സഭയുടെ രക്ഷയായെന്നും റിമി അഭിമുഖത്തിൽ പറയുന്നു. കന്യാസ്ത്രീ ആകാൻ വേണ്ടി പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ ക്ഷണിച്ചതാണെന്നും അവർ പറയുന്നു. അന്ന് താൽപ്പര്യമില്ലെന്ന് പറഞ്ഞു ഒഴിയുകയായിരുന്നു. നഴ്‌സ് ആകാതിരിക്കുന്നത് പിഡിസിക്ക് മൂന്നാം ഗ്രൂപ്പ് എടുത്തു പഠിച്ചതു കൊണ്ടാണെന്നും റിമി പറയുന്നത്.

പാട്ടുകാരി എന്ന നിലയിൽ ശോഭിക്കാനായിരുന്നു തന്റെ വിധി. അതുകൊണ്ടാണ് ഈമേഖലയിൽ എത്തിപ്പെട്ടത്. എപ്പോഴും ചിരിക്കുന്ന വ്യക്തിയായിരിക്കാനാണ് തനിക്ക് താൽപ്പര്യം. ചിരിക്കുമ്പോഴും ചെറിയ വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വല്ലപ്പോഴും മാത്രമാണെന്നും റിമി ജോണി ലൂക്കോസിനോട് പറഞ്ഞു. കരിയറിൽ ഏറ്റവും ദുഃഖമുണ്ടായത് അച്ഛൻ മരിച്ചപ്പോഴാണ്. അപ്പോൾ ഒന്നും ഒന്നും മൂന്ന് ചെയ്യേണ്ടി വന്നപ്പോൾ ചിരിക്കുന്ന മുഖവുമായി നിൽക്കേണ്ടി വന്നത് ബുദ്ധുട്ടുണ്ടാക്കിയ കാര്യമാണ്. ആരോഗ്യാവാനായ അച്ഛന്റെ മരണം വളരെ പെട്ടന്നായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയെന്നും റിമി വ്യക്തമാക്കി.

എല്ലാവരെയും കളിയാക്കുന്ന റിമി ടോമിയെ ആരെങ്കിലും കളിയാക്കിയാൽ എന്തായിരിക്കും റിമിയിടെ അവസ്ഥയെന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തോട് നല്ല വിഷമമാകും എന്നാണ് ഇതിന് റിമി ടോമി നൽകുന്ന മറുപടി. കളിയാക്കുന്നതിന്റെ രീതി തന്നെ ഒരു ഇഷ്ടവുമില്ലാത്ത തരത്തിൽ കളിയാക്കുന്നത് സഹിക്കാൻ കഴിയില്ല. ഒളിഞ്ഞു പാത്തുമൊക്കെ കളിയാക്കുന്നവർ ഉണ്ടെങ്കിൽ അവരോട് പ്രതികരിക്കാൻ പോകുന്നില്ല. അവർക്ക് അത് സന്തോഷം നൽകുന്നുവെങ്കിൽ അങ്ങനെയാകട്ടെ എന്നും റിമി പറയുന്നു.

റിയാലിറ്റി ഷോകളിലെ നിറഞ്ഞ സാന്നിധ്യമായ സംഗീത സംവിധായകൻ ശരത്തിന്റെ പെരുമാറ്റത്തിൽ തനിക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായെന്നും റിമി തുറന്നു പറഞ്ഞു. ഒരു ചാനലിന്റെ റിയാലിറ്റി ഷോക്കിടയിലായിരുന്നു സംഭവം. നാലു ദിവസത്തെ റിയാറ്റി ഷോയുടെ റെക്കോർഡിങ്ങിനാണ് പോയതെങ്കിലും ഇതെ തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചുപോന്നു. അവർക്ക് അവരുടെ സമപ്രായക്കാർ അല്ലാത്തതും അവർക്കൊപ്പം വിവരമില്ലാത്തതും കൊണ്ടായിരിക്കാം എത്ര ഇഷ്ടപ്പെട്ടവരാണെങ്കിലും ചിലരുടെ പെരുമാറ്റങ്ങൾ മോശമായിരിക്കും. എന്നാൽ പെരുമാറ്റം മോശമാണെങ്കിലും ശരത്തേട്ടന്റെ പാട്ടുകൾ തനിക്ക് ഇഷ്ടമായിരുനന്നും റിമി ടോമി പറഞ്ഞു.

പ്രതിഫലകാര്യത്തിൽ കർക്കശ നിലപാടാണ് തനിക്ക് ഉള്ളതെന്നും റിമി പറയുന്നു. അമേരിക്കയിൽ നിന്നും ഗൾഫിൽ നിന്നും പരിപാടിക്കായി പലരും വിൡക്കാറുണ്ട്. എന്നാൽ ഇരുമായി പ്രതിഫല കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ല. ഇക്കാര്യത്തിൽ മദർതെരേസയാകാനാവില്ലെന്നും റിമി പറയുന്നു. ഏതായാലും തന്റെ പരിപാടി കഴിയുമ്പോൾ ഇത്രയും കൊടുത്താൽ പോരായിരുന്നുവെന്ന് സംഘാടകർക്ക് തോന്നുമെന്നും റിമി പറയുന്നു.

അല്ലെങ്കിൽ ഓരോന്നു ചിന്തിച്ച് ഒന്നും ചെയ്യാനാവാതെ വന്നേനേ. വരും വരായ്കകളെപ്പറ്റി ചിന്തിച്ചാൽ ഷാരൂഖ് ഖാന്റെ അടുത്തു വരെ ഇടിച്ചു കയറാൻ കഴിയുമായിരുന്നില്ലെന്നും റിമി പറയുന്നു. റിമി ടോമിയുമായുള്ള നേരേ ചൊവ്വേ പരിപാടിയുടെ വീഡിയോ കാണം..