- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി; കള്ളപ്പണക്കാരിൽ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങൾ ഉറപ്പു നൽകുന്നു; പ്രതിപക്ഷം പാർലമെന്റിൽ പറയാൻ അനുവദിക്കാത്തു കൊണ്ടാണ് പൊതുവേദിയെ ആശ്രയിക്കേണ്ടി വരുന്നതെന്നും മോദി
ദീസ: നോട്ട് നിരോധനത്തിൽ പാർലമെന്റിൽ മറുപടി പറയാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് പൊതുവേദികളിൽ മറപടി പറയേണ്ടി വരുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിഷയങ്ങളിൽ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയതാണ്, എന്നാൽ ലോക്‌സഭയിൽ ഇതേക്കുറിച്ച് സംസാരിക്കാൻ തനിക്ക് പ്രതിപക്ഷം അവസരം തന്നില്ല. അതുകൊണ്ടാണ് ഇവിടെ ഈ ജനസഭയ്ക്ക് മുന്നിൽ ഞാൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടേയും സർദാർ വല്ലഭായ് പട്ടേലിന്റേയും നാടായ ഗുജറാത്തിൽ നിന്നു കൊണ്ട് പ്രതിപക്ഷത്തെ എന്റെ സുഹൃത്തുകളോട് ചില കാര്യങ്ങൾ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നതും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതാണ് ഇപ്പോൾ എൻഡിഎ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. 100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വില
ദീസ: നോട്ട് നിരോധനത്തിൽ പാർലമെന്റിൽ മറുപടി പറയാൻ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് പൊതുവേദികളിൽ മറപടി പറയേണ്ടി വരുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നോട്ട് അസാധുവാക്കൽ സംബന്ധിച്ച വിഷയങ്ങളിൽ എപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയതാണ്, എന്നാൽ ലോക്‌സഭയിൽ ഇതേക്കുറിച്ച് സംസാരിക്കാൻ തനിക്ക് പ്രതിപക്ഷം അവസരം തന്നില്ല. അതുകൊണ്ടാണ് ഇവിടെ ഈ ജനസഭയ്ക്ക് മുന്നിൽ ഞാൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടേയും സർദാർ വല്ലഭായ് പട്ടേലിന്റേയും നാടായ ഗുജറാത്തിൽ നിന്നു കൊണ്ട് പ്രതിപക്ഷത്തെ എന്റെ സുഹൃത്തുകളോട് ചില കാര്യങ്ങൾ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നതും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതാണ് ഇപ്പോൾ എൻഡിഎ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.
100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 8ന് മുൻപ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകൾ. ഇന്ന് അവക്കാണ് ഏറ്റവുമധികം ആവശ്യക്കാർ.പിൻവാതിലിലൂടെ രക്ഷപ്പെടാണെന്നാണ് കള്ളപ്പണക്കാർ കരുതുന്നത്. എന്നാൽ അവർക്കറിയില്ല, മോദി അവിടെ കാമറ വച്ചിട്ടുണ്ടെന്ന്. കള്ളപ്പണക്കാരിൽ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങൾ ഉറപ്പു നൽകുന്നതായും മോദി വ്യക്തമാക്കി.
പാർലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികൾ, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതിയെപ്പോലും ദുഃഖിപ്പിക്കുന്നു. നോട്ടുപിൻവലിക്കൽ വിഷയത്തിലുള്ള ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ചർച്ചക്ക് തയാറാണെന്ന് സർക്കാർ ലോക് സഭയിൽ അറിയിച്ചിട്ടുണ്ട്. ലോക് സഭയിൽ സംസാരിക്കാൻ അനുവാദമില്ലാത്തതുകൊണ്ടാണ് താൻ ജനസഭയിൽ സംസാരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഇതുവരെ സാധാരണക്കാരായിരുന്നു അഴിമതിയുടേയും കള്ളപ്പണത്തിന്റേയും ഭാരം പേറിയിരുന്നത്. തീവ്രവാദികളും നക്‌സലേറ്റുകളുമായിരുന്നു കള്ളപ്പണം കൊണ്ടുള്ള ഗുണം അനുഭവിച്ചിരുന്നത്. കള്ളപ്പണം കൊണ്ട് സാധാരണക്കാർ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം താത്പര്യത്തിന് വേണ്ടി രാജ്യതാത്പര്യം ബലി കഴിക്കുന്ന സ്വാർത്ഥരുടെ രാഷ്ട്രമല്ല ഇന്ത്യ. നാം വരും തലമുറകളെ മുന്നിൽ കാണണം.



