ഉക്രൈൻ: സൗദി അറേബ്യയുടെ സ്ത്രീ വിരുദ്ധ നിലപാടിൽ പ്രതഷേധിച്ച് ലോക ചാമ്പ്യൻ അന്ന മുസിയേക്ക് അടുത്ത ദിവസം സൗദിയിൽ നടക്കുന്ന ചെസ് മത്സരത്തിൽ നിന്നും വിട്ടു നിൽക്കും. പുരുഷൻ ഇല്ലാതെ പുറത്തിറങ്ങാൻ വയ്യാത്ത നാട്ടിലേക്ക് എന്ത് ലഭിക്കുമെന്ന് പറഞ്ഞാലും താനില്ലെന്നാണ് ചെസ് താരം അന്നാ മുസിയേക്ക് അഭിപ്രായപ്പെട്ടത്.

രണ്ട് തവണ ലോക ചെസ് ചാമ്പ്യൻ കിരീടം സ്വന്തമാക്കിയ അന്നയാണ് താൻ സൗദിയിലേക്ക് മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സൗദിയിൽ സമത്വമില്ല. സഹോദരിമാർക്ക് പോലും ഒരുമിച്ച് പുരുഷന്മാരുടെ ഒപ്പമല്ലാതെ പുറത്തിറങ്ങാൻ സൗദിയിൽ അനുവാദമില്ല. സ്ത്രീകളെ അന്യഗ്രഹ ജീവികളെ പോലെ കാണുന്ന ഒരു രാജ്യമാണ് സൗദി. അതിനാൽ തന്റെ നിലപാടുകൾക്ക് വേണ്ടി മത്സരത്തിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും അന്ന മുസിയേക്ക് പറഞ്ഞു.

രണ്ട് തവണ ലോകചാമ്പ്യനായതിൽ തനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇത്തവണ ഞാൻ മത്സരത്തിൽ നിന്നും വിട്ടു നിൽക്കുന്നു. സൗദിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങണമെങ്കിൽ മുടിയും നഖവും വരെ മറയ്ക്കണം. സ്ത്രീകളെ അന്യഗ്രഹ ജീവികളെ പോലെ കാണുന്ന ഒരു രാജ്യത്തേക്ക് മത്സരത്തിൽ പങ്കെടുക്കാനാണെങ്കിൽ പോലും താനില്ലെന്നും അന്ന പറഞ്ഞു. റാപ്പിഡ്, ബ്ലിറ്റ്‌സ് ചെസ്സ് മത്സരങ്ങളിലെ വേൾഡ് ചാമ്പ്യനാണ് അന്ന.